പ്രവാസിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പെരിന്തല്‍മണ്ണയില്‍ പ്രവാസിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും. മൂന്നു പേര്‍ കസ്റ്റഡിയിലെന്ന് പോലീസ്. ഒളിവില്‍ പോയ പ്രധാനപ്രതി യഹിയക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയായാണ് പാലക്കാട് അഗളി സ്വദേശിയായ പ്രവാസി അബ്ദുല്‍ ജലീല്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ജലീല്‍ ജിദ്ദയില്‍ നിന്ന് സ്വര്‍ണക്കടത്ത് കരിയറായി നാട്ടിലെത്തിയെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ടാണ് ജലീലിനെ ഒരു സംഘം തട്ടിക്കൊണ്ട് പോയതെന്നും പോലീസ് പറയുന്നു. കേസിലെ മുഖ്യപ്രതി യഹിയ ഉള്‍പ്പെടെയുള്ളവര്‍ ഇനിയും പിടിയിലാകാനുണ്ട്. ജലീലിനെ ആശുപത്രിയിലെത്തിച്ച ശേഷം യഹിയ ഒളിവില്‍ പോകുകയായിരുന്നു.

പിടിയിലാകാനുള്ള പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ വലിയ സഹായം ലഭിക്കുന്നതാണ് ഇയാളെയും കൂട്ട് പ്രതികളെയും പിടികൂടുന്നത് വൈകാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. യഹിയ കേരളം വിട്ട് പോയിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇയാള്‍ കഴിഞ്ഞ ദിവസം കോടതിയില്‍ നേരിട്ട് കീഴടങ്ങാന്‍ പദ്ധതിയിട്ടിരുന്നതായും പോലീസ് കണ്ടെത്തി. ജലീലിനെ ആശുപത്രിയില്‍ എത്തിച്ച വാഹനം ഉപേക്ഷിച്ച നിലയില്‍ പെരിന്തല്‍മണ്ണ കീഴാറ്റൂരില്‍ നിന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗത്തെ ഉള്‍പ്പെടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പോലീസ് അന്വേഷണം. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ അലിമോന്‍, അല്‍ത്താഫ്, റഫീഖ്, അനസ് ബാബു, മണികണ്ഠന്‍ എന്നിവരില്‍ മൂന്നുപേര്‍ മുമ്പും സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...