Wednesday, May 1, 2024 10:40 pm

അന്യ സംസ്ഥാന തൊഴിലാളിയെ മയക്കുമരുന്നുമായി പിടികൂടി

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അന്യ സംസ്ഥാന തൊഴിലാളിയെ മയക്കുമരുന്നുമായി പിടികൂടി. പേഴക്കാപ്പിള്ളി, മൂവാറ്റുപുഴ ടൗണ്‍, മാര്‍ക്കറ്റ്, വാഴപ്പിള്ളി, തുടങ്ങിയ ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍പനക്കായി കൊണ്ടുവന്ന 510 ഗ്രാം കഞ്ചാവും 590ഗ്രാം ബ്രൗണ്‍ ഷുഗറും പിടികൂടിയത്. പേഴക്കാപ്പിള്ളി കവലയില്‍ നിന്നാണ് ഇവ പിടികൂടിയത്. കഞ്ചാവും ബ്രൗണ്‍ ഷുഗറും വില്‍പനക്കായി കൊണ്ടുവന്ന തൊഴിലാളിയായ അസം സ്വദേശി മെയ്‌ദുല്‍ ഇസ്ലാമിനെ (29) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.സനിലിന് ലഭിച്ച വിവരത്തിന്റെ  അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ ഷാഡോ ടീം പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഷാഡോ ടീം അംഗങ്ങളായ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സുധീര്‍ മുഹമ്മദ്‌, പി.ബി മാഹിന്‍, ജിതിന്‍ ഗോപിയും പ്രവന്റിവ് ഓഫിസര്‍മാരായ എം.യു സാജുവും സാജന്‍ പോളും അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കിടിലൻ ഓഫറുകളുമായി ആമസോണിന്‍റെ ഗ്രേറ്റ് സമ്മർ സെയിൽ

0
കിടിലൻ ഓഫറുകളുമായി ആമസോണിന്‍റെ ഗ്രേറ്റ് സമ്മർ സെയിൽ. മെയ് 2 നാണ്...

ഇടിമിന്നലിനെ തുടർന്ന് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോംഗ് റൂമിലെ സിസി ടിവി ക്യാമറകൾ തകരാർ...

0
ആലപ്പുഴ: ഇടിമിന്നലിനെ തുടർന്ന് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോംഗ് റൂമിലെ സിസി...

കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

0
മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവ് കിഷോർ (ജിമ്മൻ കിച്ചു-25) പിടിയിൽ. പരപ്പനങ്ങാടിയിൽ വെച്ച്...

സൈബര്‍ അധിക്ഷേപം ; ആര്യ രാജേന്ദ്രന്‍റെ പരാതിയില്‍ കേസ്

0
തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ കേസെടുത്ത് പൊലീസ്....