ഇത്രനാളും ജനങ്ങളോട് നുണപ്രചരണം നടത്തിയ സി.പി.എം ഇനിയെങ്കിലും സത്യം അംഗീകരിക്കാന്‍ തയ്യാറാവുമോ? : വി.ടി ബല്‍റാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില കുറച്ച നടപടി ഒരു ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പെട്രോളിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുന്ന സാഹചര്യത്തില്‍, സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം രംഗത്ത്. അതിഭീമമായ എക്സൈസ് ഡ്യൂട്ടിയില്‍ അല്‍പ്പം ഇളവ് അവര്‍ വരുത്തിയതിനാലാണ് പെട്രോളിനും ഡീസലിനും വില കുറയുന്നതെന്നും, ഡ്യൂട്ടി ഇനിയും കുറച്ചാല്‍ അതനുസരിച്ച്‌ എണ്ണവില ഇനിയും കുറയുമെന്നും ബല്‍റാം പറഞ്ഞു.

എണ്ണ വില നിയന്ത്രിക്കാനുള്ള അധികാരം മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിനാലാണ് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഇത്ര നാളും ജനങ്ങളോട് നുണപ്രചരണം നടത്തിയ സി.പി.എമ്മുകാര്‍, ഇനിയെങ്കിലും സത്യം അംഗീകരിക്കാന്‍ തയ്യാറാവുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

വി.ടി ബല്‍റാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
പെട്രോളിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുന്നു. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തി വരുന്ന അതിഭീമമായ എക്സൈസ് ഡ്യൂട്ടിയില്‍ അല്‍പ്പം ഇളവ് അവര്‍ വരുത്തിയതിനാലാണ് പെട്രോളിനും ഡീസലിനും വില കുറയുന്നത്. ഡ്യൂട്ടി ഇനിയും കുറച്ചാല്‍ അതനുസരിച്ച്‌ എണ്ണവില ഇനിയും കുറയും. കേന്ദ്രത്തിനൊപ്പം സംസ്ഥാനം കൂടി നികുതി നിരക്ക് കുറക്കാന്‍ തയ്യാറായാല്‍ ഇവിടത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം ലഭിക്കും. എണ്ണ വില നിയന്ത്രിക്കാനുള്ള അധികാരം മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ എണ്ണക്കമ്ബനികള്‍ക്ക് വിട്ടുകൊടുത്തതിനാലാണ് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഇത്ര നാളും ജനങ്ങളോട് നുണപ്രചരണം നടത്തിയ സിപിഎമ്മുകാര്‍ ഇനിയെങ്കിലും സത്യം അംഗീകരിക്കാന്‍ തയ്യാറാവുമോ? അതോ നരേന്ദ്രമോഡി സര്‍ക്കാരിനെ ജനരോഷത്തില്‍ നിന്ന് രക്ഷിച്ചെടുക്കാനുള്ള പതിവ് പരിശ്രമങ്ങളുമായി കോണ്‍ഗ്രസ് വിരുദ്ധ പ്രചരണങ്ങള്‍ തന്നെ തുടരുമോ?

ഇനിയെങ്കിലും മനസ്സിലാക്കുക, പെട്രോള്‍, ഡീസല്‍ വിലകളെ ഉയര്‍ത്തി നിര്‍ത്തുന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ഭീകരതയാണ്, അല്ലാതെ ഉല്‍പ്പാദനച്ചെലവിന്റെ അടിസ്ഥാനത്തില്‍ എണ്ണക്കമ്പനികള്‍ക്ക് സമയാസമയം വരുത്തേണ്ടി വരുന്ന നേരിയ ഏറ്റക്കുറച്ചിലുകളല്ല. ഇന്ധനവില നിയന്ത്രിക്കാനുള്ള പ്രായോഗിക അധികാരം ഇപ്പോഴും സര്‍ക്കാരുകളുടെ കയ്യില്‍ത്തന്നെയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...