നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുടെ ഇടപെടല്‍ കാരണം : യൂത്ത് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുടെ ഇടപെടല്‍ കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ്. അന്വേഷണത്തില്‍ കിട്ടിയ തെളിവുകളെല്ലാം ഫ്രീസറിലാക്കി ഈ കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനെ മാറ്റിനിര്‍ത്തിയെന്ന് യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ് നുസൂര്‍ ആരോപിച്ചു. അതിജീവിതക്ക് നീതി ലഭിക്കുമെന്ന് ഉറപ്പില്ല. അതിജീവിതമാരെ സൃഷ്ടിക്കാനുള്ള പച്ചക്കൊടിയാണ് പിണറായി സര്‍ക്കാര്‍ വീശുന്നതെന്ന് നുസൂര്‍ ഫേസ് ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം
നടി ആക്രമിക്കപ്പെട്ട കേസ് അവസാനിപ്പിക്കാനുള്ള നീക്കം പി ശശിയുടെ ഇടപെടലിന്റെ പ്രതിഫലനമാണ്. ഇത്രയേറെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ അന്വേഷണത്തില്‍ കിട്ടിയ തെളിവുകളെല്ലാം ഫ്രീസറിലാക്കി ഈ കേസിന്റെ അന്വേഷണത്തിന് മാന്യമായി മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനെ സംശയമന്യേ മാറ്റിനിര്‍ത്തി പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കാനുള്ള ഈ തന്ത്രം പി ശശിയുടേതല്ലാതെ മറ്റാരുടേതുമല്ല. “പണത്തിനുമീതെ പരുന്തും പറക്കില്ല” എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. ജുഡീഷ്യറിയെപ്പോലും കളങ്കിതമാക്കുന്ന സമീപനങ്ങള്‍ പോലും ഈ കേസിനിടയില്‍ കാണാന്‍ കഴിഞ്ഞു. പ്രോസിക്യൂട്ടര്‍മാര്‍ വിഷമത്തോടെ ഈ ദൗത്യത്തില്‍ നിന്നും പിന്മാറുന്നതും കണ്ടു.

അതിജീവിതക്ക് നീതി ലഭിക്കും എന്ന് ഒരു ഉറപ്പും ആര്‍ക്കും നല്‍കാന്‍ ആകില്ല. കേരളത്തില്‍ ഒട്ടനവധി അതിജീവിതമാരെ സൃഷ്ടിക്കാനുള്ള പച്ചക്കൊടി വീശാന്‍ പിണറായി ഗവണ്‍മെന്റ് തയ്യാറായിരിക്കുന്നു. ഈ കേസിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ചില തെളിവുകള്‍ കോടതിയില്‍ നിന്നും ചോര്‍ന്നിട്ടുണ്ട്. അപ്പോള്‍ കോടതിയെ വിശ്വസിക്കാന്‍ കഴിയുമോ? പ്രോസിക്യൂട്ടര്‍മാര്‍ സ്വയം പിന്മാറിയത് എന്തുകൊണ്ട്? ഇതുവരെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തത് ആരുടെ താല്പര്യം സംരക്ഷിക്കാന്‍? അന്വേഷണത്തിന്റെ അവസാനഘട്ടം മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനെ മാറ്റിയതിലൂടെ സര്‍ക്കാരിന്റെ താത്പര്യം വ്യക്തമാണ്. ഇത്രയേറെ ശക്തരായ പ്രതികള്‍ എത്ര കോടിക്കായിരിക്കും ഇവരെ വിലക്ക് വാങ്ങിയിരിക്കുക?

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...

ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ...