അന്യ സംസ്ഥാന തൊഴിലാളിയെ മയക്കുമരുന്നുമായി പിടികൂടി

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അന്യ സംസ്ഥാന തൊഴിലാളിയെ മയക്കുമരുന്നുമായി പിടികൂടി. പേഴക്കാപ്പിള്ളി, മൂവാറ്റുപുഴ ടൗണ്‍, മാര്‍ക്കറ്റ്, വാഴപ്പിള്ളി, തുടങ്ങിയ ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍പനക്കായി കൊണ്ടുവന്ന 510 ഗ്രാം കഞ്ചാവും 590ഗ്രാം ബ്രൗണ്‍ ഷുഗറും പിടികൂടിയത്. പേഴക്കാപ്പിള്ളി കവലയില്‍ നിന്നാണ് ഇവ പിടികൂടിയത്. കഞ്ചാവും ബ്രൗണ്‍ ഷുഗറും വില്‍പനക്കായി കൊണ്ടുവന്ന തൊഴിലാളിയായ അസം സ്വദേശി മെയ്‌ദുല്‍ ഇസ്ലാമിനെ (29) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.സനിലിന് ലഭിച്ച വിവരത്തിന്റെ  അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ ഷാഡോ ടീം പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഷാഡോ ടീം അംഗങ്ങളായ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സുധീര്‍ മുഹമ്മദ്‌, പി.ബി മാഹിന്‍, ജിതിന്‍ ഗോപിയും പ്രവന്റിവ് ഓഫിസര്‍മാരായ എം.യു സാജുവും സാജന്‍ പോളും അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...