Saturday, May 4, 2024 2:16 pm

കാസര്‍കോട് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ ആയിരം കിലോ പാന്‍ മസാല ; അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : കല്ലക്കട്ടയില്‍ വന്‍ പാന്‍മസാല ശേഖരം പിടികൂടി. ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്ന് ആയിരം കിലോയോളം പാന്‍ മസാലയാണ് വിദ്യാനഗര്‍ പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. കല്ലക്കട്ട ബാഞ്ഞാര്‍മൂലയിലെ ഒറ്റപ്പെട്ട വീട്ടിലായിരുന്നു പാന്‍മസാല ശേഖരം സൂക്ഷിച്ചിരുന്നത്. വിവിധ കമ്പനികളുടെ പാന്‍മസാലകളുണ്ട്. ആയിരം കിലോയോളം തൂക്കം വരും. 68 ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വിദ്യാനഗര്‍ പോലീസിന്‍റെ പരിശോധന. ബദറുദ്ദീന്‍ എന്നയാളുടെ വീടാണിതെന്ന് പോലീസ് പറഞ്ഞു. ഇവിടെ ആള്‍താമസമില്ല. നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിക്കാനുള്ള ഗോഡൗണായി ഉപയോഗിക്കുകയായിരുന്നു ഈ കെട്ടിടം. പോലീസ് എത്തുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഹരിയാനയില്‍ നിര്‍മ്മിച്ച നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തവയെല്ലാം. കര്‍ണ്ണാടകയില്‍ നിന്ന് കടത്തിക്കൊണ്ട് വന്നതാണെന്നാണ് നിഗമനം. വിദ്യാനഗര്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അയിരൂര്‍ രാമേശ്വരം ക്ഷേത്രത്തില്‍ കഥകളി ആരംഭിച്ചു

0
കോഴഞ്ചേരി : മേട തിരുവാതിര ഉത്സവത്തോടനുബന്ധിച്ചു്‌ അയിരൂര്‍ രാമേശ്വരം മഹാദേവര്‍ ക്ഷേത്രത്തില്‍...

തണ്ണിമത്തൻ കഴിച്ച് ദേഹാസ്വാസ്ഥ്യം ; അഞ്ച് പേർ ചികിത്സ തേടി

0
മണ്ണാർക്കാട്: തണ്ണിമത്തൻ കഴിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ച് പേർ ചികിത്സ...

അടൂര്‍ ജനറല്‍ ആശുപത്രിക്ക്‌ സമീപത്തെ ഉണങ്ങിയ മരക്കൊമ്പ്‌ അപകടഭീഷണി ഉയര്‍ത്തുന്നു

0
അടൂര്‍ : ജനറല്‍ ആശുപത്രിക്ക്‌ സമീപമുള്ള സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡിലെ വലിയ...

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ പി.ജി കോഴ്‌സുകൾക്ക് അനുമതി

0
തിരുവനന്തപുരം :പാരിപ്പള്ളിയിലെ കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ഒമ്പത്‌ വിഷയങ്ങളിൽ പി...