തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് : വോട്ടിംഗ് ദിനത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തിലെ സ്വകാര്യ, വ്യവസായ, വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിനായി അവധി അനുവദിച്ചു. ലേബർ കമ്മീഷണറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് വോട്ടെടുപ്പ് ദിവസമായ മെയ് 31-ന് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചത്.

അവധി എടുക്കാൻ കഴിയാത്ത തരത്തിൽ സുപ്രധാന ജോലികൾ ചെയ്യുന്നവരുണ്ടെങ്കിൽ അവർക്ക് വോട്ട് ചെയ്യുന്നതിനും പ്രത്യേക അനുമതി നൽകണമെന്നും നിർദ്ദേശമുണ്ട്. ജില്ലയ്ക്ക് പുറത്തു ജോലി ചെയ്യുന്ന വോട്ടർമാർക്കും വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകണമെന്നും ഉത്തരവിലുണ്ട്. ഐ.ടി, പ്ലാന്റേഷൻ മേഖല എന്നിവ ഉൾപ്പെടെയുളള മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ, ജില്ലാ ലേബർ ഓഫീസർ എന്നിവരെയാണ് ഉത്തരവ് നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...