Thursday, May 2, 2024 3:55 pm

കോന്നി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് പുറകുവശത്ത് മലിന ജലം ദുർഗന്ധം പരത്തുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് പുറകുവശത്ത് ആനക്കൂട് റോഡിൽ മലിന ജലം ദുർഗന്ധം പരത്തുന്നു. നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഈ റോഡിൽ മാസങ്ങൾ ആയി മലിന ജലം കെട്ടികിടക്കാൻ തുടങ്ങിയിട്ട്. എന്നാൽ നാളിതുവരെ കോന്നി പഞ്ചായത്ത് അധികൃതരോ ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് അധികൃതരോ വിഷയത്തിൽ നടപടി സ്വീകരിച്ചിട്ടില്ല. ഇവിടെ ഓട നിർമ്മിക്കാത്തത് ആണ് പ്രധാന വിഷയം. കോന്നി പൂങ്കാവ് റോഡ് നിർമ്മാണവുമായി ബന്ധപെട്ട് ഇവിടം കഴിഞ്ഞുള്ള ഭാഗങ്ങളിൽ ഓട നിർമ്മിച്ചെങ്കിലും മലിന ജലം കെട്ടി കിടക്കുന്ന ഭാഗത്ത് ഓട സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

ആധാരം എഴുത്ത് ഓഫീസുകൾ അടക്കം നിരവധി ഓഫീസുകളും ഭക്ഷണ ശാലകളും ഇവിടെ പ്രകത്തിക്കുന്നുണ്ട്. രാവിലെ മുതൽ ഇവിടുത്തെ സ്ഥാപനങ്ങളിൽ ഇരുന്ന് ജോലി ചെയ്യുന്നവരും വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നവർക്കും മലിന ജലത്തിന്റ ദുർഗന്ധം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇപ്പോൾ വ്യാപാരികൾ തന്നെ ബ്ലീച്ചിങ് പൗഡർ വിതറിയാണ് സ്ഥലത്ത് നിൽക്കുന്നത്. മാത്രമല്ല ഇത് രോഗങ്ങൾ പരക്കുന്നതിനും കാരണമാകുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തമിഴ്നാട് അപ്പർ ഭവാനി ഡാം തുറന്നതോടെ പാലക്കാട്ടെ ഭവാനി പുഴയിൽ വെള്ളമെത്തി

0
പാലക്കാട്‌: പാലക്കാട്ടെ ഭവാനി പുഴയിൽ വെള്ളമെത്തി. തമിഴ്നാട് അപ്പർ ഭവാനി ഡാം...

യുഎഇയിൽ കനത്ത മഴയും കാറ്റും ശക്തമായ ഇടിമിന്നലും ; ജാഗ്രതാ നിർദേശം

0
അബുദബി: യുഎഇയിൽ കനത്ത മഴയും കാറ്റും ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടു. അബുദബി,...

മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി

0
കൊല്ലം: മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി....

വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് ക്ഷീര കർഷകർക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു

0
തിരുവനന്തപുരം : വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് ക്ഷീര കർഷകർക്കായി...