കോന്നി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് പുറകുവശത്ത് മലിന ജലം ദുർഗന്ധം പരത്തുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് പുറകുവശത്ത് ആനക്കൂട് റോഡിൽ മലിന ജലം ദുർഗന്ധം പരത്തുന്നു. നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഈ റോഡിൽ മാസങ്ങൾ ആയി മലിന ജലം കെട്ടികിടക്കാൻ തുടങ്ങിയിട്ട്. എന്നാൽ നാളിതുവരെ കോന്നി പഞ്ചായത്ത് അധികൃതരോ ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് അധികൃതരോ വിഷയത്തിൽ നടപടി സ്വീകരിച്ചിട്ടില്ല. ഇവിടെ ഓട നിർമ്മിക്കാത്തത് ആണ് പ്രധാന വിഷയം. കോന്നി പൂങ്കാവ് റോഡ് നിർമ്മാണവുമായി ബന്ധപെട്ട് ഇവിടം കഴിഞ്ഞുള്ള ഭാഗങ്ങളിൽ ഓട നിർമ്മിച്ചെങ്കിലും മലിന ജലം കെട്ടി കിടക്കുന്ന ഭാഗത്ത് ഓട സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

ആധാരം എഴുത്ത് ഓഫീസുകൾ അടക്കം നിരവധി ഓഫീസുകളും ഭക്ഷണ ശാലകളും ഇവിടെ പ്രകത്തിക്കുന്നുണ്ട്. രാവിലെ മുതൽ ഇവിടുത്തെ സ്ഥാപനങ്ങളിൽ ഇരുന്ന് ജോലി ചെയ്യുന്നവരും വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നവർക്കും മലിന ജലത്തിന്റ ദുർഗന്ധം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇപ്പോൾ വ്യാപാരികൾ തന്നെ ബ്ലീച്ചിങ് പൗഡർ വിതറിയാണ് സ്ഥലത്ത് നിൽക്കുന്നത്. മാത്രമല്ല ഇത് രോഗങ്ങൾ പരക്കുന്നതിനും കാരണമാകുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...