Sunday, May 5, 2024 6:32 am

പുകയില വിരുദ്ധ ദിനാചരണം : സമൂഹത്തിന് അവബോധം നല്‍കണം – ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതിജ്ഞ ചൊല്ലിയാല്‍ മാത്രം പോരാ നിങ്ങളിലൂടെ സമൂഹത്തിന് പുകയിലയുടെ ദോഷവശങ്ങളെ കുറിച്ചുള്ള അവബോധം പകര്‍ന്നു നല്‍കണമെന്നും കളക്ടര്‍ കൊച്ചു കൂട്ടുകാരോട് ഉപദേശിച്ചു.പുകയില പരിസ്ഥിതിക്കും ഭീഷണി എന്നതാണ് ഈ വര്‍ഷത്തെ ലോക പുകയിലരഹിത ദിന സന്ദേശത്തില്‍ പ്രതിപാദിക്കുന്നത്. കേരള വോളണ്ടറി ഹെല്‍ത്ത് സര്‍വീസസിന്റെ സഹകരണത്തോടെ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ കുട്ടികള്‍ കളക്ടറെ ബാഡ്ജും ധരിപ്പിച്ചു. കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും തൈക്കാവ് ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ത്ഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്.

പുകവലിക്കുന്നവരെ നിങ്ങള്‍ക്ക് അറിയില്ലേ എന്ന് ചോദിച്ചപ്പോള്‍ കുഞ്ഞുങ്ങള്‍ ആദ്യം ഒന്നു പുഞ്ചിരിച്ചു. സമൂഹം ഒട്ടാകെ പുകവലിയില്‍ നിന്ന് മാറി നിന്നാല്‍ മാത്രമേ ദിനാചരണങ്ങള്‍ കൊണ്ട് അര്‍ഥം ഉണ്ടാവുകയുള്ളൂ എന്നും കളക്ടര്‍ ഓര്‍മിപ്പിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പുകയിലരഹിത വിദ്യാലയ പദ്ധതിയിലുള്‍പ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു. ജനകീയ കൂട്ടായ്മയും രാഷ്ട്രീയ-സാമുദായിക നേതൃത്വത്തിന്റെ പിന്തുണയും വ്യാപാരി വ്യവസായികളുടെ സഹകരണവും ഇക്കാര്യത്തില്‍ ആവശ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം ഡോ.എല്‍.അനിത കുമാരി പറഞ്ഞു. ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജീവനക്കാരും കേരള വോളണ്ടറി ഹെല്‍ത്ത് സര്‍വീസസ് പ്രവര്‍ത്തകരും പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘നവകേരള ബസ്’ ഗരുഡ പ്രീമിയം എന്ന പേരിൽ ബെംഗളൂരുവിലേക്ക് പുറപ്പെട്ടു ; കന്നിയാത്രയിൽ തന്നെ...

0
കോഴിക്കോട്: സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഗരുഡ...

വിഴിഞ്ഞം കോസ്റ്റൽ പോലീസിന് പുതിയ ബോട്ടുജെട്ടി ; ടെൻഡർ ക്ഷണിച്ചു

0
തിരുവനന്തപുരം: ഒടുവിൽ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം കോസ്റ്റൽ പോലീസിന് പുതിയ ബോട്ടുജെട്ടി...

തിരുവനന്തപുരത്ത് കടലാക്രമണം : ഉയർന്ന തിരമാല റോഡിലേക്ക് കയറി ; വീടുകളിലുള്ളവരെ ഒഴിപ്പിച്ചു

0
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തെതുടര്‍ന്ന് തിരുവനന്തപുരത്ത് കടലാക്രമണം. ശക്തമായ തിരമാല റോഡിലേക്ക് കയറി....

പ്ര​ധാ​ന​മ​ന്ത്രി ആ​യ ശേ​ഷം സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളെപ്പ​റ്റി മോ​ദി ഇതുവരെ സം​സാ​രി​ച്ചി​ട്ടി​ല്ല ; വിമർശനവുമായി ഫാ​റൂ​ഖ്...

0
ജ​മ്മു: പ്ര​ധാ​ന​മ​ന്ത്രി ആ​യ​തി​ന് ശേ​ഷം സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളെ പ​റ്റി മോ​ദി...