Friday, May 3, 2024 2:13 am

സ്വപ്നയുടെ ആരോപണങ്ങള്‍ നിഷേധിച്ച്‌ ബിലീവേഴ്സ് ; ഷാജ്‌ കിരണിനെതിരെ നിയമ നടപടി സ്വീകരിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വപ്നയുടെ ആരോപണങ്ങള്‍ നിഷേധിച്ച്‌ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച്‌. ഉയന്ന വന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഷാജ് കിരണുമായി മാധ്യമ പ്രവര്‍ത്തകന്‍ എന്നതിലുപരി മറ്റൊരു ബന്ധമില്ലെന്ന് സഭ വക്തവ് സിജോ പന്തപ്പള്ളിയില്‍ ആവര്‍ത്തിച്ചു. സഭയെ അപകീര്‍ത്തിപ്പെടുത്തിയതിന് ഷാജ്‌ കിരണിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിലീവേഴ്സ് ചര്‍ച്ച്‌ വ്യക്തമാക്കി. ബിലീവേഴ്സ് ചര്‍ച്ച്‌ വഴി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്നാണ് സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്റെ ശബ്ദരേകയിലുള്ള ഗുരുതര ആരോപണം. ഇക്കാര്യത്തില്‍ സംഘടന പരാതിയുമായി മുന്നോട്ട് വന്നാല്‍ ഷാജ് കിരണിനെതിരെ കേസെടുത്ത് നടപടിയാക്കാനാണ് പോലീസിന്റെ തീരുമാനം.

ഷാജ് കിരണിനെ ഇതുവരെ പോലീസ് ചോദ്യം ചെയ്യാന്‍ തയ്യാറായിട്ടില്ല. ഷാജ് കിരണ്‍ ഇപ്പോള്‍ സംസ്ഥാനം വിട്ടതയാണ് സൂചന. എഡിജിപി എം.ആര്‍ അജിത് കുമാറുമായി നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങളും പുറത്ത് വന്ന സംഭാഷണത്തിലുണ്ട്. താന്‍ ഫോണ്‍ വഴി എഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ഷാജ് കിരണ്‍ സമ്മതിച്ചിട്ടുണ്ട്. ആരോപണം ഉയര്‍ന്നതിന് പിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍ അജിത് കുമാറിനെ മാറ്റി. ഐജി എച്ച്‌. വെങ്കിടേഷിനാണ് പകരം ചുമതല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിപി കൂടുന്നുണ്ടോ? കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

0
ഉയർന്ന രക്തസമ്മർദ്ദം ധമനികളെ ബാധിക്കുകയും ഒരു വ്യക്തിക്ക് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും...

കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടി കടയുടമ

0
കോഴിക്കോട്: കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഒരു കടയുടമ....

യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച് ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും സംഘവും അറസ്റ്റില്‍

0
കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍...

നികുതി പിരിവ് പൊടിപൊടിക്കുന്നു, ഒറ്റ മാസത്തെ ജിഎസ്ടി വരവ് 2.1 ലക്ഷം കോടി

0
രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം റെക്കോർഡിൽ. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ...