പത്തനംതിട്ട : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പല്‍ യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് ഏ.ജെ ഷാജഹാന് ഉദ്ഘാടനം ചെയ്തു. വ്യാപാരഭവനില്‍ കൂടിയ യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ശശി ഐസക് അധ്യക്ഷത വഹിച്ചു. 35 വര്‍ഷത്തിലധികമായി പത്തനംതിട്ട നഗരസഭാ പ്രദേശത്ത് വ്യാപാരം ചെയ്തുകൊണ്ടിരിക്കുന്ന വ്യാപാര പ്രതിഭകളെ യോഗത്തില്‍ ആദരിച്ചു. വ്യാപാരികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്ക് അവാര്‍ഡ് നല്കി. യൂണിറ്റ് ജനറല്‍ സെക്രട്ടറി ടി.ടി അഹമ്മദ് ദ്വൈവാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഗീവര്‍ ജോസ് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ കൂടല്‍ ശ്രീകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ആര്. അജയകുമാര്‍, സംസ്ഥാന എക്സിക്യുട്ടീവ് അംഗം എന്‍.എം.ഷാജഹാന്,യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് വി.എസ്. ഷെജീര്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് – ടി.ടി അഹമ്മദ് അല്‍ മനാ ട്രേഡിംഗ് , ജനറല്‍ സെക്രട്ടറി – ജോര്‍ജ്ജ് വര്‍ഗീസ് അജന്ത പ്രസ് , ട്രഷറര്‍ – ഗീവര്‍ ജോസ് കുന്നംകുളം സ്റ്റേഷനറി , വൈസ് പ്രസിഡന്റ്മാര്‍ – പ്രകാശ് ഇഞ്ചത്താനം ഹോട്ട് ട്രാക്ക് സ്റ്റുഡിയോ, മുഹമ്മദ് ഹനീഫ് ജാസ്മിന് കോള്‍ഡ് സ്റ്റോറേജ് , ജോര്‍ജ്ജ് വര്‍ഗീസ് വോക്കേഴ്സ് ട്രാവല്‍സ്, സലിംകുമാര്‍ ഹോട്ടല്‍ ഹെയ് ഡേ, സെക്രട്ടറിമാര്‍ – കെ.സി വര്‍ഗീസ് സൂപ്പര്‍ അലുമിനിയം, മിത്രന് ചിത്രരംഗ്, അഹമ്മദ് സാലി സജിത ഏജന്‍സീസ്, ഹനീഫ ഹാഷിമ ചിപ്സ് എന്നിവരെ തെരഞ്ഞെടുത്തു.