Monday, April 29, 2024 9:15 am

വിആര്‍ സുധീഷിനെതിരെ പരാതി നല്‍കിയ പ്രസാദക എം.എ ഷഹനാസിന് ഭീഷണിക്കത്ത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോ ട് : എഴുത്തുകാരന്‍ വി.ആര്‍ സുധീഷിനെ തിരെ പരാതി നല്‍കിയ പ്രസാദക എം.എ ഷഹനാസിന് ഭീഷണിക്കത്ത്. പരാതി പിന്‍വലിച്ചില്ലെങ്കില്‍ ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. വി.ആര്‍ സുധീഷ് ഫാന്‍സ് എന്ന പേരിലാണ് കത്ത് ലഭിച്ചിരിക്കുന്നതെന്നും ഷഹനാസ് പറഞ്ഞു. എഴുത്തുകാരന്‍ വി.ആര്‍ സുധീഷ് ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്നും വഴങ്ങാത്തതിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്നു മായിരുന്നു എം.എ ഷഹനാസിന്റെ പരാതി. വി.ആര്‍ സുധീഷ് നിരന്തരം ലൈംഗിക ചുവയോടെ ഫോണില്‍ വിളിച്ച്‌ ശല്യപ്പെടുത്തുകയും വീട്ടിലേക്ക് ഒറ്റയ്ക്ക് വരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അഭിമുഖത്തിനായി എഴുത്തുകാരനെ കണ്ടപ്പോള്‍ എടുത്ത ഫോട്ടോ, അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തു. വി.ആര്‍ സുധീഷിനെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചു. ഇതിന് പിന്നാലെയാണ് ഭീഷണിക്കത്ത് ലഭിച്ചത്. പോലീസിനെതിരേയും ഗുരുതര ആരോപണമാണ് ഷഹനാസ് നടത്തിയിരിക്കുന്നത്. ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തില്ലെന്നും സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാന്‍ വേണ്ടി കേസ് ദുര്‍ബലമാക്കിയെന്നും എം.എ ഷഹനാസ് ആരോപിക്കുന്നു. പൊലീസ് വി ആര്‍ സുധീഷിന്റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ആരോപണവിധേയന്റെ വീട് കാണിച്ച്‌ നല്‍കാന്‍ പൊലീസുകാര്‍ തന്നെ വിളിച്ച്‌ വരുത്തിയെന്ന് പരാതിക്കാരി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?, ശോഭയെ പണ്ടേ ഇഷ്ടമല്ല ; വീണ്ടും ആവര്‍ത്തിച്ച് ഇ.പി...

0
തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രനെ ഇന്നുവരെ നേരിട്ട് കണ്ട്...

ചെങ്കടലിൽ ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഹൂതികൾ ആക്രമിച്ചതായി റിപ്പോർട്ടുകൾ ; പിന്നാലെ അമേരിക്കയുടെ ഡ്രോൺ...

0
സന്‍ആ: ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണം തുടരുന്നതിനിടെ ചെങ്കടലിൽ ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ആക്രമിച്ച്...

നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

0
ഡല്‍ഹി: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന്...

രാ​മ​ഭ​ക്ത​ർ​ക്ക് എ​തി​ര് നി​ൽ​ക്കു​ന്ന​വ​ർ​ക്കും ക്ഷേ​ത്രം പ​ണി​ത​വ​ർ​ക്കും ഇ​ട​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് : അ​മി​ത് ഷാ

0
നോ​യ്ഡ: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലും പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര...