Wednesday, May 1, 2024 11:50 am

രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി വെങ്കയ്യ നായിഡുവിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡുവിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബിജെപി അധ്യക്ഷന്‍ ജെ.പി നസ്സ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ വെങ്കയ്യ നായിഡുവിന്റെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. യശ്വന്ത് സിന്‍ഹയെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ബിജെപിയുടെ ഈ നീക്കം. രാഷ്ട്രപതിയാകുന്നതിന് സൂചനകള്‍ നല്‍കി യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. ഇന്ന് ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഇക്കാര്യത്തിന് വ്യക്തതയുണ്ടാകും. ബിജെപി മുന്‍ നേതാവ് കൂടിയായിരുന്നു യശ്വന്ത് സിന്‍ഹ.

രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിനായി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് വൈകീട്ട് ചേരുന്നുണ്ട്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച്‌ പ്രതിപക്ഷ നേതാക്കളുമായി രാജ്‌നാഥ് സിങ് നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ കൃത്യമായ ഒരു പേര് പ്രതിപക്ഷപാര്‍ട്ടികള്‍ പറഞ്ഞിരുന്നില്ല. ളരദ് പവാര്‍, ഫാറൂഖ് അബ്ദുളള, ഗോപാല്‍കൃഷ്ണ ഗാന്ധി തുടങ്ങിയവരുടെ പേരുകള്‍ പറഞ്ഞിരുന്നുവെങ്കിലും ഇവര്‍ മൂവരും സ്വയം പിന്മാറുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുട്ടികളുടെ ത്രിദിന ചലച്ചിത്രാസ്വാദന ക്യാമ്പ് : അപേക്ഷകള്‍ ക്ഷണിക്കുന്നു

0
കൊല്ലം : കുട്ടികളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന...

മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ് ; കെഎസ്ആർടിസി ബസിലെ സിസിടിവിയിൽ ദൃശ്യങ്ങളില്ല

0
തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും തിരുവനന്തപുരത്തെ...

ക­​മ്പ­​മ­​ല­​യി​ലെ മാ­​വോ­​യി­​സ്­​റ്റ് ഏ­​റ്റു­​മു​ട്ട​ല്‍ ; യു­​എ​പി­​എ ചു​മ­​ത്തി പോ­​ലീ­​സ് കേ­​സെ­​ടു­​ത്തു

0
വ­​യ­​നാ​ട്: ത­​ല​പ്പു­​ഴ ക­​മ്പ­​മ­​ല­​യി​ല്‍ മാ­​വോ­​യി­​സ്­​റ്റു­​ക​ളും ത​ണ്ട​ര്‍­​ബോ​ള്‍​ട്ടും ത­​മ്മി­​ലു­​ണ്ടാ­​യ ഏ­​റ്റു­​മു­​ട്ട­​ലി​ല്‍ യു­​എ​പി­​എ ചു​മ­​ത്തി...

തിരുവനന്തപുരം മെട്രോ : 11,000 കോടി രൂപ ചെലവ് വരുമെന്ന് വിലയിരുത്തൽ ; അന്തിമ...

0
തിരുവനന്തപുരം: തലസ്ഥാനത്തെ മെട്രോ പദ്ധതിക്ക്‌ 11000 കോടി രൂപ ചെലവ് വരുമെന്ന്...