Sunday, May 5, 2024 8:48 pm

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി : സമരം കടുപ്പിക്കാന്‍ ഒരുങ്ങി ടിഡിഎഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ സമരം കടുപ്പിക്കാനൊരുങ്ങി ടിഡിഎഫ്. ശമ്പളം ലഭിക്കുംവരെ സമരം തുടരുമെന്നാണ് ടിഡിഎഫ് പ്രസ്താവിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ചീഫ് ഓഫീസിലേക്ക് ആരെയും കടത്തിവിടില്ലെന്നാണ് സംഘടന പറയുന്നത്. മാനേജ്‌മെന്റിന്റെ അശാസ്ത്രീയവും ഏകപക്ഷീയവുമായ ഡ്യൂട്ടി പരിഷ്‌കരണം അംഗീകരിക്കില്ലെന്ന് പറഞ്ഞാണ് ടിഡിഎഫ് ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നത്. സമരം 19 ദിവസങ്ങള്‍ പിന്നിട്ടു.

കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളവിതരണം ആരംഭിച്ചെങ്കിലും പ്രതിഷേധത്തിലാണ് യൂണിയനുകള്‍. പ്രതിപക്ഷ സംഘടകള്‍ ദിവസങ്ങളായി പ്രതിഷേധവുമായി രംഗത്തുണ്ട്. സെക്രട്ടേറിയറ്റിനുമുന്നിലും കെ.എസ്.ആര്‍.ടി.സി. ആസ്ഥാനത്തും യൂണിറ്റുകളിലും ധര്‍ണയും റിലേസത്യാഗ്രഹവും നടക്കുകയാണ്. ബസ് സര്‍വീസ് മുടക്കാതെയുള്ള സമരങ്ങളാണു നടക്കുന്നത്. എന്നിട്ടും പ്രശ്‌നപരിഹാരത്തിന് മാനേജ്‌മെന്റും സര്‍ക്കാരും ശ്രമിക്കുന്നില്ല എന്നാണ് ആരോപണം.

കഴിഞ്ഞ രണ്ടുമാസവും 20ന് ശേഷമാണ് ശമ്പളം നല്‍കിയത്. ഈ സാഹചര്യത്തിലാണ് ചീഫ് ഓഫീസ് വളഞ്ഞുള്ള സമരത്തിലേക്ക് സി.ഐ.ടി.യു കടക്കുന്നത്. അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കുക, യൂണിനുകള്‍ക്ക് ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സി.ഐ.ടി.യുവിന്റെ സമരം. നിലവില്‍ ശമ്പള വിതരണം ആരംഭിച്ചെങ്കിലും എല്ലാ തൊഴിലാളികള്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല. 30 കോടി കൂടി സമാഹരിച്ചാലെ മറ്റു വിഭാഗങ്ങള്‍ക്കും ശമ്പളം നല്‍കാനാകൂ. എല്ലാ മാസവും ശമ്പളത്തിനായി കാത്തിരിക്കുന്ന അവസ്ഥ തുടരാനാകില്ലെന്ന നിലപാടിലാണ് സംഘടനകള്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി...

റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ യാത്രക്കാരിൽ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി

0
എറണാകുളം: റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ യാത്രക്കാരിൽ നിന്ന് നാല് കിലോ കഞ്ചാവ്...

കീക്കൊഴൂർ-വയലത്തല കരയുടെ പുത്തൻ പള്ളിയോടം മലർത്തൽ കർമ്മം നടന്നു

0
റാന്നി : കീക്കൊഴൂർ-വയലത്തല കരയുടെ പുത്തൻ പള്ളിയോടം മലർത്തൽ കർമ്മം നടന്നു....

പന്തളത്ത് വീടുകയറി ആക്രമണം ; ഒളിവില്‍ കഴിഞ്ഞിരുന്ന 6 പ്രതികള്‍ പിടിയിൽ

0
പന്തളം: പന്തളത്ത് വീടുകയറി ആക്രമണം നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന 6 പ്രതികളേയും...