പന്തളത്ത് വീടുകയറി ആക്രമണം ; ഒളിവില്‍ കഴിഞ്ഞിരുന്ന 6 പ്രതികള്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പന്തളം: പന്തളത്ത് വീടുകയറി ആക്രമണം നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന 6 പ്രതികളേയും പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പിടിയിൽ പാണിൽ ചുടുകാട് വല്യതറ കിഴക്കേതിൽ വീട്ടിൽ കഴിഞ്ഞമാസം 15 ന് പുലർച്ചെയായിരുന്നു ആക്രമണം. വീട്ടില്‍ അതിക്രമിച്ചു കയറി കുരുമുളക് പൊടി വിതറി ആക്രമണം നടത്തുകയായിരുന്നു. തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞുവന്ന 6 പ്രതികളെ പന്തളം പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. വല്യതറ കിഴക്കേതിൽ വീട്ടിൽ ആദർശിനും ബന്ധു അക്കുവിനുമാണ് മർദ്ദനമേറ്റത്. ആദർശിന്റെ അമ്മ ശാരദയുടെ മുഖത്ത് അക്രമികൾ കുരുമുളക് സ്പ്രേ അടിക്കുകയും തള്ളി താഴെയിടുകയും ചെയ്തു. സംഭവത്തിന്‌ ശേഷം പ്രതികൾ മുങ്ങുകയായിരുന്നു.

കുളനട ഉളനാട് കരിമല കോഴിമല പുത്തൻവീട് കുഞ്ഞുമോൻ (55), കുളനട ള്ളനാട് കോഴിമല പുത്തൻവീട്
ബിബിൻ (32), കോഴിമല പുത്തൻവീട് സിബിൻ (29), ഉളനാട് കരിമല പുത്തൻവീട്ടിൽ ബിനു ഡാനിയൽ (42), ഉളനാട് കരിമല വല്യയ്യത്ത് ഉമേഷ് കുമാർ (32), കരിമല ചിഞ്ചു ഭവനത്തിൽ സഞ്ജു (22) എന്നിവരെയാണ് കന്യാകുമാരിയിലെ ഒളിയിടത്തിൽ നിന്നും അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി വി അജിത് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. അടൂർ ഡിവൈഎസ്പി ആർ ജയരാജിന്റെ  മേൽനോട്ടത്തിലുള്ള സംഘത്തിൽ പന്തളം എസ് എച്ച് ഒ പ്രജീഷ് ശശി, എസ് ഐ ബി അനിൽ കുമാർ, പോലീസുദ്യോഗസ്ഥരായ എസ് അൻവർഷ, വിഷ്ണുനാഥ് എന്നിവരാണ് ഉണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ കോട്ടമുകള്‍ – നെല്ലിമൂട്ടില്‍പടി കനാല്‍ റോഡില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു

0
അടൂര്‍ : അടൂര്‍  കോട്ടമുകള്‍ - നെല്ലിമൂട്ടില്‍പടി കനാല്‍ റോഡില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍...

മീൻ വറുത്തത് നൽകാത്തതിന് ഭാര്യയ്ക്ക് ക്രൂര മർദ്ദനം : ഭർത്താവിനെ പോലീസ് പിടികൂടി

0
​റാന്നി : മീൻ വറുത്തത് വിളമ്പി നൽകിയില്ലെന്ന നിസ്സാര കാരണത്താൽ ഭാര്യയെ...

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നു

0
കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന്റെ പ്രവർത്തനം സ്വാതന്ത്ര്യദിനം മുതൽ...