റാന്നി : കീക്കൊഴൂർ-വയലത്തല കരയുടെ പുത്തൻ പള്ളിയോടം മലർത്തൽ കർമ്മം നടന്നു. കീക്കൊഴൂർ-വയലത്തല കരയുടെ ഉടമസ്ഥതയിൽ പുതിയതായി പണിയുന്ന പള്ളിയോടത്തിന്റെ നിർമ്മാണം പൂർത്തിയായതോടെയാണ് പള്ളിയോടത്തിൻ്റെ മലർത്തൽ കർമ്മമാണ് പള്ളിയോടക്കടവിലെ നിർമാണ പുരയിൽ നടന്നത്. പൊതുസമ്മേളനം റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്തു. പള്ളിയോട നിർമ്മാണ സമിതി രക്ഷാധികാരി ജോർജ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ്റ രാജൻ മൂലവീട്ടിൽ പള്ളിയോടം മലർത്തൽ നിർവ്വഹിച്ചു. ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പള്ളിയോട നിർമ്മാണ സമതികൺവീനറുമായ കെ.ആർ.സന്തോഷ്, മുൻ എംഎൽഎ രാജു ഏബ്രഹാം, പള്ളിയോട സേവാസംഘം സെക്രട്ടറി പാർത്ഥസാരഥി പിള്ള, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തംഗം സാം പി. തോമസ്, ഗ്രാമപഞ്ചായത്തംഗം ജോമോൻ ജോസ്, അയിരൂർ ഗ്രാമപഞ്ചായത്തംഗം എൻ.ജി ഉണ്ണികൃഷ്ണൻ, മാർത്തോമ്മാചർച്ച് വികാരി ഏബ്രഹാം മാത്യൂ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























