Friday, May 3, 2024 2:58 pm

എന്‍സിപിയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ പുകയുന്നു ; ലതികയെ താഴെയിടാന്‍ വനം മന്ത്രി ചരടുവലിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എന്‍സിപിയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ പുകയുന്നു ലതികയെ താഴെയിടാന്‍ വനം മന്ത്രി ചരട് വലിക്കുന്നു. ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ കേരള വനംവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ ലതികാ സുഭാഷിനെതിരെ മന്ത്രി എ.കെ ശശീന്ദ്രന്റെ നീക്കം. വനം വികസന കോര്‍പറേഷന്‍ സ്ഥാനത്തുനിന്നും ലതിക ഉടനെ തെറിച്ചേക്കുമെന്നും സൂചനയുണ്ട്. അതിനിടെ മന്ത്രിക്കെതിരെ ചെയര്‍പേഴ്‌സണും ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്. വനം വകുപ്പിലെ ചില കരാര്‍ നിയമനങ്ങള്‍ മന്ത്രിക്ക് വേണ്ടിയാണെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച പരാതികള്‍ വനം വകുപ്പ് സെക്രട്ടറിക്ക് നല്‍കിയതായാണ് വിവരം.

ലതികാ സുഭാഷിനെതിരെ വനം വികസന കോര്‍പറേഷന്‍ എംഡിയെ മുന്‍നിര്‍ത്തിയാണ് മന്ത്രിയുടെ നീക്കമെന്നാണ് സൂചന. ലതികയും മാനേജിങ് ഡയറക്ടര്‍ പ്രകൃതി ശ്രീവാസ്തവയും തമ്മിലും പോര് രൂക്ഷമാണ്. ചെയര്‍പേഴ്‌സണ്‍ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ നടപടിയും എംഡി നിര്‍ദേശിച്ചിട്ടുണ്ട്. ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30 വരെ ലതികാ സുഭാഷ് ഔദ്യോഗിക വാഹനം ഉപയോഗിച്ച്‌ 7,354 കിലോമീറ്റര്‍ സ്വകാര്യയാത്ര നടത്തിയതായാണ് കണ്ടെത്തിയത്. ഇതിന് നഷ്ടപരിഹാരമായി 97,140 രൂപ ജൂണ്‍ 30-നുമുമ്പ് അടയ്ക്കണമെന്നാണ് നിര്‍ദേശം. പണം തിരിച്ചടച്ചില്ലെങ്കില്‍ ഓണറേറിയത്തില്‍നിന്ന് തുക ഈടാക്കുമെന്നാണ് എംഡി ചെയര്‍പേഴ്‌സണു നല്‍കിയ കത്തിലുള്ളത്.

ഔദ്യോഗിക വാഹനമായ കെഎല്‍ 05 എഇ 9173 വാഹനമാണ് കോര്‍പ്പറേഷന്‍ ആവശ്യങ്ങള്‍ക്കല്ലാതെ ചെയര്‍പേഴ്സണ്‍ ഉപയോഗിച്ചത്. മാധ്യമ വാര്‍ത്തകളുടെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടി. ലതികാ സുഭാഷിന്റെ പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ള താത്കാലിക ജീവനക്കാരെ കഴിഞ്ഞയാഴ്ച എംഡി പിരിച്ചുവിട്ടിരുന്നു. വിവിധ തസ്തികകളിലേക്ക് ചെയര്‍പേഴ്സന്റെ ശുപാര്‍ശയില്‍ നിയമിച്ചവരെയാണ് ജോലിയില്‍നിന്ന് ഒഴിവാക്കിയത്. ചെയര്‍പേഴ്സന്റെ ഡ്രൈവറെയും പിരിച്ചുവിട്ടിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അപരസ്ഥാനാര്‍ത്ഥിത്വം : പല മാതാപിതാക്കൾ കുട്ടികള്‍ക്ക് ഒരേ പേരുകൾ നൽകിയാല്‍ എന്ത് ചെയ്യാനാകുമെന്ന് കോടതി

0
ന്യൂഡൽഹി : രാജ്യം പൊതുതെരഞ്ഞെടുപ്പിലൂടെ കടന്ന് പോവുകയാണ്. സ്വാഭാവികമായും ഒരു മണ്ഡലത്തിലെ...

ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു ; ഒരാൾക്കായി തിരച്ചില്‍ തുടരുന്നു

0
ന്യൂസിലാൻഡ്: ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു. മൂവാറ്റുപുഴ...

ഐസിയു പീഡനക്കേസ് ; ഡോ. പ്രീതയ്ക്കെതിരായ അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറിയേക്കും

0
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ഡോ. പ്രീതയ്ക്കെതിരായ അന്വേഷണ റിപ്പോർട്ടിൻ്റെ...

ഗാസയിലേക്ക് 12 സഹായ ട്രക്കുകൾ കൂടിയെത്തി

0
അബുദാബി: പലസ്തീൻ ജനതയ്ക്ക് ആശ്വാസമേകാനുള്ള യു.എ.ഇ. യുടെ ശ്രമങ്ങളുടെ ഭാഗമായി 12...