Monday, April 29, 2024 10:37 am

എസ് പി സി ത്രിദിന ക്യാമ്പ് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ് ( എസ് പി സി ) പദ്ധതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മൂന്നുദിവസത്തെ ക്യാമ്പ് തൊട്ടക്കോണം ജി എച്ച് എസ് എസ്സിൽ തുടങ്ങി. ജൂലൈ രണ്ടിന് സമാപിക്കും. ഇന്നുരാവിലെ 10 മണിക്ക് ജില്ലാ പോലീസ് മേധാവിയും എസ് പി സി ജില്ലാതല ഉപദേശക സമിതി ചെയർമാനുമായ സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ് ഉദ്ഘാടനം നിർവഹിച്ചു. ‘നവജീവൻ 2022’ എന്ന പേരിലുള്ള ലഹരിവിരുദ്ധ ബോധവൽക്കരണ സൈക്കിൾ റാലി ജില്ലാ പോലീസ് മേധാവി ഫ്ലാഗ് ഓഫ് ചെയ്തു. ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. മായ എൻ സ്വാഗതം പറഞ്ഞു.

പി ടി എ പ്രസിഡന്റ്‌ പി ബാബു അധ്യക്ഷനായിരുന്നു. അഡീഷണൽ എസ് പി ബിജി ജോർജ്ജ് ടി മുഖ്യപ്രഭാഷണം നടത്തിയപ്പോൾ ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പിയും എസ് പി സി ജില്ലാ നോഡൽ ഓഫീസറുമായ ആർ പ്രദീപ്‌ കുമാർ ലഹരിവിരുദ്ധ സന്ദേശവും നൽകി. അടൂർ ഡി വൈ എസ് പി ആർ ബിനു, പന്തളം പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാർ, കൗൺസിലർ കെ ആർ വിജയകുമാർ, എസ് പി സി അഡിഷണൽ നോഡൽ ഓഫീസർ എസ് ഐ ജി സുരേഷ് കുമാർ, ശ്രീകുമാർ, ടി എം പ്രമോദ് കുമാർ, ഹെഡ് മാസ്റ്റർ പി ഉദയൻ സാബുജി വർഗീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. രാജിവ് ബി കൃതജ്ഞത പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാഹിപ്പാലം അറ്റകുറ്റപ്പണിയ്ക്കായി ഇന്ന് മുതൽ 12 ദിവസം അടച്ചിടും

0
മാഹി: കോഴിക്കോട് - കണ്ണൂർ ദേശീയ പാതയിലെ മാഹിപ്പാലം അറ്റകുറ്റപ്പണിക്കായി ഇന്ന്...

ബന്ധുവിന്‍റെ ഹല്‍ദി ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു

0
മീററ്റ്: ബന്ധുവിന്‍റെ ഹല്‍ദി ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു....

ഓൾകേരള കാർപെൻഡേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ല ജനറൽ ബോഡിയോഗം ഉദ്ഘാടനം ചെയ്തു

0
തിരുവനന്തപുരം : ഓൾകേരള കാർപെൻഡേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ല ജനറൽ...

അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല ; അമിത ഉപഭോഗം മൂലം സംഭവിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി

0
പാലക്കാട്: സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ലെന്ന് വൈദ്യതി മന്ത്രി കെ....