Thursday, May 30, 2024 6:43 pm

കോ​ര്‍​പ്പ​റേ​ഷ​ന്‍ ജീ​വ​ന​ക്കാ​രു​മാ​യി പോലീസ് ​ഓ​ഫി​സി​ല്‍ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് ​: കോര്‍പ്പറേഷന്‍ ജീ​വ​ന​ക്കാ​രു​ടെ പാ​സ്​​വേ​ഡ​ട​ക്കം വി​വ​ര​ങ്ങ​ള്‍​ ദു​രു​പ​യോഗം ചെയ്ത് അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ള്‍​ക്ക്​ അ​നു​മ​തി ന​ല്‍​കി​യെ​ന്ന കേ​സി​ല്‍ പിടിയിലായ കോ​ര്‍​പ്പ​റേ​ഷ​ന്‍ ജീ​വ​ന​ക്കാ​രു​മാ​യി പോലീസ് ​ഓ​ഫി​സി​ല്‍ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി.കോ​ര്‍​പ​റേ​ഷ​ന്‍ കെ​ട്ടി​ട നി​കു​തി വി​ഭാ​ഗം ക്ല​ര്‍​ക്ക്​ ചേ​വ​ര​മ്ബ​ലം പൊ​ന്നോ​ത്ത്​ എ​ന്‍.​പി സു​രേ​ഷ്​ (56), കോ​ര്‍​പ​റേ​ഷ​ന്‍ തൊ​ഴി​ല്‍ നി​കു​തി വി​ഭാ​ഗ​ത്തി​ലെ ക്ല​ര്‍​ക്ക്​ വേ​ങ്ങേ​രി അ​നി​ല്‍​കു​മാ​ര്‍ മ​ഠ​ത്തി​ല്‍ (52) എ​ന്നി​വ​രെ​യാ​ണ്​ കേ​സ​ന്വേ​ഷി​ക്കു​ന്ന അ​സി.​പോ​ലീ​സ് ക​മീ​ഷ​ണ​ര്‍ എ.​എം സി​ദ്ദീ​ഖി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫി​സി​ലെ​ത്തി​ച്ച​ത്.

കഴിഞ്ഞ ദിവസം തന്നെ ര​ണ്ട്​ പ്ര​തി​ക​ളെ​യും കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി സ​സ്​​പെ​ന്‍​ഡ്​ ചെ​യ്​​​തി​രു​ന്നു. ഇ​വ​രെ കൂ​ടു​ത​ല്‍ തെ​ളി​വെ​ടു​പ്പി​നാ​യി ര​ണ്ട്​ ദി​വ​സ​ത്തേ​ക്ക്​ വി​ട്ടു​കി​ട്ട​ണ​മെ​ന്ന​പേ​ക്ഷി​ച്ച്‌​ പോ​ലീ​സ്​ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ 12 മു​ത​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ല്​ വ​രെ​യാ​ണ്​ ചീ​ഫ്​ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്​​ട്രേ​റ്റ്​ എ. ​ഫാ​ത്തി​മാ ബീ​വി പ്ര​തി​ക​ളെ വി​ട്ടു ന​ല്‍​കി​യ​ത്. തുടര്‍ന്ന് പ്ര​തി​ക​ളു​മാ​യി കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫി​സി​ലെ​ത്തി​യ സം​ഘം റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ല്‍ പ്ര​തി​ക​ള്‍ കൈ​കാ​ര്യം ചെ​യ്ത ഫ​യ​ലു​ക​ള്‍ ഒ​ന്നാം പ്ര​തി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ളെ ഓ​ഫി​സ്​ വ​ള​പ്പി​ലെ​ വാ​ഹ​ന​ത്തി​ലേ​ക്ക്​ മാ​റ്റി​യ ശേ​ഷം ക​മ്പ്യൂ​ട്ട​റു​ക​ളും മ​റ്റു​രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ചു. കോര്‍പ്പറേഷന്‍ ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. നി​ര​വ​ധി ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​ക​ള്‍ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യാ​ണ്​ പോ​ലീ​സി​ന്റെ റി​മാ​ന്‍​ഡ്​ റി​പ്പോ​ര്‍​ട്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി മോഹനന് യാത്രയയപ്പ് നല്‍കി

0
പത്തനംതിട്ട : സര്‍വീസില്‍നിന്നും വിരമിക്കുന്ന പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി...

ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

0
കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 8078808915 കോഴഞ്ചേരി തഹസില്‍ദാര്‍ : 0468 2222221 ,...

ജില്ലയിലെ ഈ ആഴ്ചയിലെ ഡെങ്കി ഹോട്സ്പോട്ടുകള്‍

0
പഞ്ചായത്ത് / മുനിസിപ്പാലിറ്റി, വാര്‍ഡ്, പ്രധാന ഉറവിടങ്ങള്‍ എന്ന ക്രമത്തില്‍. മല്ലപ്പള്ളി 10...

ആകാശവാണി തിരുവനന്തപുരം പ്രക്ഷേപണത്തിന്റെ വാർഷികവും റസിഡന്റ് അസോസിയേഷൻ പൊതുയോഗവും നടന്നു

0
കോന്നി : ആകാശവാണി തിരുവനന്തപുരം പ്രക്ഷേപണത്തിന്റെ 75 ആം വാർഷികവും കോന്നി...