പത്തനംതിട്ട ജില്ല സംഗമം വനിത സംഗമം വിവിധ കലാ പരിപാടികളോടെ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) വനിത സംഗമം വിവിധ കലാ പരിപാടികളോടെ സംഘടിപ്പിച്ചു. ന്യൂ അല്‍വുറൂദ് ഇന്റര്‍നാഷനല്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ എ.ജി സ്മിത ഉദ്‌ഘാടനം ചെയ്തു. ബിജി സജി അധ്യക്ഷത വഹിച്ചു. പി.ജെ.എസ് പ്രസിഡന്റ് അലി തേക്ക്തോട് ആശംസകള്‍ നേര്‍ന്നു. സുശീല ജോസഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ വനിത വിങ്ങിന്റെ പുതിയ വര്‍ഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു.

കണ്‍വീനര്‍ ബിജി സജി, ജോ.കണ്‍വീനര്‍ അനു ഷിജു, എക്സി.അംഗങ്ങളായ സുശീല ജോസഫ്, മേരി ജോര്‍ജ്, സൈന അലി, മോളി സന്തോഷ്‌, സുജ എബി, അനില മേരി, ആശ സാബു, ബീന അനില്‍ കുമാര്‍, ശബാന നൗഷാദ്, റോസി ഹൈദര്‍, ബെന്‍സി സ്റ്റാന്‍ലി, ലെജി ബൈജു, ലിയ ജെനി, ജെമിനി മനോജ്, അനിത സതീഷ് എന്നിവര്‍ ചുമതല ഏറ്റെടുത്തു.

പുതിയ വര്‍ഷത്തെ നയരേഖ അനുഷിജു അവതരിപ്പിച്ചു. കുട്ടികളില്‍ കാണുന്ന മൊബൈല്‍ ഫോണിന്റെ ആസക്തിയെ സംബന്ധിച്ച്‌ ഷബാന നൗഷാദ് സംസാരിച്ചു. ജോര്‍ജ് വര്‍ഗീസ് പന്തളം, മനു പ്രസാദ് ആറന്മുള, ജോസഫ് വടശേരിക്കര, സന്തോഷ്‌ കടമ്മനിട്ട എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ആശാ സാബു സ്വാഗതവും പ്രോഗ്രാം അവതാരിക മേരി ജോര്‍ജ് നന്ദിയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...