കര്‍ക്കടക വാവിനു ബലിതര്‍പ്പണത്തിനു കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇത്തവണത്തെ കര്‍ക്കടക വാവിനു ബലിതര്‍പ്പണത്തിനു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. ജൂലായ് 28-ന് പുലര്‍ച്ചെ രണ്ടുമുതല്‍ ബലിതര്‍പ്പണം ആരംഭിക്കും. തിരുവല്ലം, വര്‍ക്കല, ശംഖുംമുഖം, അരുവിക്കര, ആലുവ ശിവക്ഷേത്ര മണപ്പുറം, തിരുമുല്ലാവാരം എന്നിവിടങ്ങളിലും നെയ്യാറ്റിന്‍കര ഗ്രൂപ്പിലെ വിവിധ ക്ഷേത്രങ്ങളിലും വാവുബലിക്ക് മുന്‍കാലങ്ങളിലെപ്പോലെ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേവസ്വം ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനിച്ചു.

തിരുവല്ലം ക്ഷേത്രത്തില്‍ നിലവിലുള്ളതിനു പുറമേ ഒമ്പത് താത്കാലിക ബലിപ്പുരകള്‍ സ്ഥാപിക്കും. താത്കാലിക ഷെഡ്ഡുകള്‍ നിര്‍മ്മിക്കും. കൊട്ടാരക്കര, മാവേലിക്കര, കരുനാഗപ്പള്ളി, വൈക്കം, കൊല്ലം എന്നീ ദേവസ്വം ഗ്രൂപ്പുകളിലെ ക്ഷേത്രങ്ങളിലും മുന്‍കാലത്തെപ്പോലെ ബലിയിടാം. ക്ഷേത്രക്കുളങ്ങളും പുഴക്കടവുകളും ഉള്ള മറ്റു പ്രധാന ക്ഷേത്രങ്ങളിലും ബലിതര്‍പ്പണവും തിലഹോമവും ഉണ്ടാവും. പുരോഹിതന്മാരെ ബോര്‍ഡ് നിയമിക്കും.

കൂടുതല്‍ ആളുകള്‍ തര്‍പ്പണത്തിന് എത്തുന്ന ക്ഷേത്രങ്ങളില്‍ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍മാരെ സ്‌പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിക്കും. കൂടുതല്‍ ദേവസ്വം ജീവനക്കാരെയും ഗാര്‍ഡുമാരെയും താത്കാലിക ജീവനക്കാരെയും നിയമിക്കും. ബലിക്കടവുകളില്‍ ഷവറുകളും സ്ഥാപിക്കും. ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ദേവസ്വം ബോര്‍ഡ് അംഗം പി.എം തങ്കപ്പന്‍, കമ്മിഷണര്‍ ബി.എസ്.പ്രകാശ്, സെക്രട്ടറി എസ്.ഗായത്രീദേവി, ചീഫ് എന്‍ജിനിയര്‍ അജിത്ത്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...