പൊന്‍കുന്നം ബസ്സ്റ്റാന്‍ഡിലെ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് പൂട്ടി

For full experience, Download our mobile application:
Get it on Google Play

പൊന്‍കുന്നം : മലയോര മേഖലയുടെ കവാടമായ പൊന്‍കുന്നം ബസ്സ്റ്റാന്‍ഡിലെ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് പൂട്ടി. പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസിന്റെ ബോര്‍ഡും എടുത്തുമാറ്റി. ഇതുമൂലം ദൂരെ സ്ഥലങ്ങളില്‍നിന്നുമെത്തുന്ന യാത്രക്കാര്‍ ദുരിതത്തിലായി. പൊന്‍കുന്നത്ത് കെ.എസ്.ആര്‍.ടി.സി ഡിപ്പോയുണ്ടെങ്കിലും ബസുകള്‍ കയറുന്നതും യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നതും ടൗണിലെ ബസ്സ്റ്റാന്‍ഡിലാണ്. ഈ സാഹചര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് തുറന്നത്.

ജീവനക്കാരുടെ എണ്ണക്കുറവാണ് കാരണമായി പറയുന്നത്. കണ്ടക്ടര്‍മാര്‍ അദര്‍ ഡ്യൂട്ടി പ്രകാരം സ്റ്റേഷന്‍ മാസ്റ്ററായി പ്രവര്‍ത്തിക്കേണ്ടതില്ലെന്ന നിര്‍ദേശം ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തില്‍ ഓഫിസ് നിര്‍ത്തലാക്കിയെന്നുമാണ് അറിയുന്നത്. ദൂരെ സ്ഥലങ്ങളില്‍നിന്നെത്തുന്നവര്‍ കുമളി, കട്ടപ്പന, നെടുങ്കണ്ടം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഫാസ്റ്റ് അടക്കം ബസുകളുടെ സമയവിവരം തിരക്കുന്നത് ഇവിടെയായിരുന്നു. സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഓഫിസ് പുനഃസ്ഥാപിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...