Friday, May 3, 2024 5:44 am

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിന് ഏറ്റവും വലിയ എതിര്‍പ്പ് ഇടതുപക്ഷ കേന്ദ്രങ്ങളില്‍ നിന്നു തന്നെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആദിവാസി ഗോത്രവിഭാഗത്തില്‍ നിന്നും എത്തുന്ന രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിന് ഏറ്റവും വലിയ എതിര്‍പ്പ് ഇന്ത്യയില്‍ ഇടതുപക്ഷ കേന്ദ്രങ്ങളില്‍ നിന്നു തന്നെ. ദ്രൗപദി മുര്‍മുവിനെതിരെ നിലപാടെടുക്കാന്‍ ജനകീയ നേതാക്കളായ മമത ബാനര്‍ജിയും ജാര്‍ഖണ്ഡിലെ പിന്നാക്ക വിഭാഗങ്ങളുടെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവും അവിടുത്തെ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനും ബുദ്ധിമുട്ടുകയാണ്. ബംഗാളിലും ജാര്‍ഖണ്ഡിലും പ്രചരണത്തിന് വരരുതെന്ന് അവര്‍ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് താക്കീത് നല്‍കിയിരിക്കുകയാണ്. കാരണം ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചില്ലെങ്കില്‍ അവര്‍ക്ക് ആദിവാസി വിഭാഗങ്ങളുടെ പിന്തുണ നഷ്ടപ്പെടുമോ എന്ന ഭയമുണ്ട്.

എന്നാല്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ദ്രൗപദി മുര്‍മുവിനെ പരസ്യമായി എതിര്‍ക്കാന്‍ ഒരു മടിയും കാട്ടിയില്ല. ഒരു പക്ഷെ ഇന്ത്യയില്‍ മുര്‍മുവിനെതിരെ പരസ്യ നിലപാടെടുത്ത നേതാക്കളില്‍ ഒരാളായിരിക്കും യെച്ചൂരി. കാരണം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ആദിവാസി പിന്തുണ പ്രശ്നമല്ല. ദേശാഭിമാനി പത്രത്തില്‍ ഈയിടെ അഡ്വ. കെ. സോമപ്രദാസ് എഴുതിയ ലേഖനത്തിന്‍റെ തലക്കെട്ട് തന്നെ ബിജെപി പറ്റിപ്പിന്‍റെ പുതിയ പതിപ്പാണ് ദ്രൗപദി മുര്‍മു എന്നാണ്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ആദിവാസി ഗോത്രവിഭാഗക്കാരുടെ പ്രതിനിധിയെ അതും ഒരു അവരില്‍ നിന്നുള്ള ഒരു സ്ത്രീയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് കൊണ്ടുവരിക എന്നത് നിസ്സാര തീരുമാനമല്ല. ഈ തീരുമാനത്തിന് ഒരു അഭിനന്ദനവും ദേശാഭിമാനിയില്‍ ലേഖനമെഴുതിയ അഡ്വ. കെ. സോമപ്രസാദ് നല്‍കാന്‍ തയ്യാറല്ല. പകരം ഇന്ത്യയിലെ 25 ശതമാനം വരുന്ന പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളെ ആര്‍എസ്‌എസിന്‍റെ കുടക്കീഴിലാക്കുക എന്ന ഗൂഢലക്ഷ്യത്തിലാണ് ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിക്കുന്നത് എന്ന ആരോപണമാണ് ഉയര്‍ത്തുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിപി കൂടുന്നുണ്ടോ? കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

0
ഉയർന്ന രക്തസമ്മർദ്ദം ധമനികളെ ബാധിക്കുകയും ഒരു വ്യക്തിക്ക് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും...

കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടി കടയുടമ

0
കോഴിക്കോട്: കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഒരു കടയുടമ....

യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച് ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും സംഘവും അറസ്റ്റില്‍

0
കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍...

നികുതി പിരിവ് പൊടിപൊടിക്കുന്നു, ഒറ്റ മാസത്തെ ജിഎസ്ടി വരവ് 2.1 ലക്ഷം കോടി

0
രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം റെക്കോർഡിൽ. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ...