ചെന്നൈ : ജൂനിയര്‍ നാഷണല്‍ അക്വാട്ടിക്സിലെ 1500 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ നടന് മാധവന്റെ മകന് വേദാന്ത് ദേശീയ ജൂനിയര്‍ റെക്കോര്‍ഡ് തകര്‍ത്തു. 48-ാമത് ജൂനിയർ നാഷണൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണം കരസ്ഥമാക്കിയിരിക്കുകയാണ് വേദാന്ത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ബിജു പട്നായിക് സ്വിമ്മിങ് പൂളിലായിരുന്നു മത്സരം. 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ 16:01:73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത വേദാന്ത് 2017-ല്‍ അദ്വൈദ് പേജ് സ്ഥാപിച്ച 16:06:43 സെക്കന്‍ഡിന്റെ റെക്കോഡാണ് വേദാന്ത് തകർത്തത്. 2022ലെ ഡാനിഷ് ഓപ്പണില്‍ നീന്തലില്‍ സ്വര്‍ണ്ണവും പ്രൊഫഷണല്‍ താരം കൂടിയായ വേദാന്ത് നേടിയിരുന്നു.
മകന്റെ നേട്ടത്തെ കുറിച്ച് വീഡിയോ വഴിയാണ് മാധവ് പ്രതികരിച്ചത്.ഒരിക്കലും നോ പറയരുത്. 1500 മീറ്റർ ഫ്രീസ്റ്റൈലിന്റെ ദേശീയ ജൂനിയർ റെക്കോർഡ് തകർത്തു’ – എന്ന തലക്കെട്ടോടെയാണ് മാധവൻ വീഡിയോ പങ്കിട്ടിരിക്കുന്നത്. വേദാന്ത് നീന്തുന്നതും വിഡിയോയിൽ കാണാം. “ഏകദേശം 16 മിനിറ്റിനുള്ളിൽ, 780 മീറ്ററിൽ അദ്ദേഹം അദ്വൈതിന്റെ റെക്കോർഡ് തകർത്തു. അവൻ തന്റെ വേഗത അതിഗംഭീരമായി ഉയർത്തി. അദ്ദേഹം അത് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല,” ഇങ്ങനെ കമന്റേറ്റർ പറയുന്നതും വീഡിയോയിൽ കാണാം.