Wednesday, May 22, 2024 8:29 am

മാലിന്യങ്ങള്‍ സംസ്കരണ യന്ത്രത്തില്‍ കൈ കുടുങ്ങി ; ശുചീകരണ തൊഴിലാളിക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മാലിന്യങ്ങള്‍ സംസ്കരണ യന്ത്രത്തില്‍ കൈ കുടുങ്ങി ശുചീകരണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. മൂന്നാര്‍ പഞ്ചായത്തിലെ പളനിസ്വാമിക്കാണ് വലത് കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മൂന്നാര്‍ പഞ്ചായത്തില്‍ ഇലട്രീഷനായി ജോലിചെയ്തിരുന്ന പളനിസ്വാമിയെ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് പഞ്ചായത്ത് അധിക്യതര്‍ കല്ലാറിലെ വേസ്റ്റ് നിക്ഷേപിക്കുന്ന ടബ്ബിംങ്ങ് യാര്‍ഡിലേക്ക് മാറ്റിയത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ യന്ത്രങ്ങളുടെ സഹയത്തോടെ സംസ്കരിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയായിരുന്ന പളനിസ്വാമിയുടെ ജോലി.

കഴിഞ്ഞ ദിവസം മൂന്നാറില്‍ നിന്നും എത്തിച്ചിരുന്ന ടണ്‍ കണക്കിന് പ്ലാസ്റ്റ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനിടെ പളനിസ്വാമിയുടെ വലുകൈ യന്ത്രത്തില്‍ അകപ്പെടുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ യന്ത്രം നിര്‍ത്തിയെങ്കിലും പളനിയുടെ കൈ മൂന്നായി ഒടിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ഇപ്പോള്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ചികില്‍സയിലുള്ളത്. ഇന്‍ഷുറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് ഇല്ലാത്തത് തിരിച്ചടിയായിരിക്കുകയാണ്. ചികിത്സയ്ക്കായി വന്‍തുക കൈയ്യില്‍ നിന്നും കണ്ടെത്തേണ്ട അവസ്ഥയാണെന്ന് പളനി സ്വാമി പറയുന്നു.

ആയിരക്കണക്കിന് വിനോസഞ്ചാരികളെത്തുന്ന മൂന്നാറില്‍ ഒരു ദിവസം ടണ്‍ കണക്കിന് മാലിന്യമാണ് കുന്നുകൂടുന്നത്. ഇവയെല്ലാം മാറ്റുന്നതിനായി അറുപത്തിയഞ്ചോളം ശുചീകരണ തൊഴിലാളികളും നാല് സൂപ്പര്‍വൈസര്‍മാരുമാണ് ഉള്ളത്. എന്നാല്‍ ഇവര്‍ക്ക് സര്‍ക്കാരിന്‍റെ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. പിഎഫ് ഇന്‍ഷറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ശുചീകരണ തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരടക്കം നിര്‍ദ്ദേശിക്കുമ്പോഴാണ് മൂന്നാര്‍ പഞ്ചായത്തില്‍ ഇത്തരം ആനുകൂല്യങ്ങള്‍ നിക്ഷേധിക്കപ്പെടുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ദുരൂഹ മരണം ; ഇറാൻ സൈന്യം അന്വേഷിക്കും

0
ടെഹ്റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം ഇറാൻ സൈന്യം അന്വേഷിക്കുന്നു.കഴിഞ്ഞ ദിവസം...

‘കാണാതായ താക്കോൽ’ ആയുധമാക്കി ബിജെപി ; പുരി ക്ഷേത്രം ബിജെഡിക്ക് കീഴിൽ സുരക്ഷിതമല്ലെന്ന് പ്രധാനമന്ത്രി

0
ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരത്തിന്‍റെ താക്കോൽ കാണാതായ സംഭവം...

മായാ മുരളി വധക്കേസ് ; പ്രതി രഞ്ജിത്ത് അറസ്റ്റിൽ

0
കാട്ടാക്കട: പേരൂർക്കട ഹാർവിപുരം ഭാവനാനിലയത്തിൽ മായാ മുരളിയെ (39) കൊലപ്പെടുത്തിയ കേസിലെ...

സെലിബ്രിറ്റി ഫിസിക്കൽ ട്രെയിനർ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സെലിബ്രിറ്റി ഫിസിക്കൽ ട്രെയിനർ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന്...