Friday, May 24, 2024 2:25 pm

ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയില്‍ നാല്‍പ്പതുകാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂണ്‍ : ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയില്‍ നാല്‍പ്പതുകാരന്‍ അറസ്റ്റില്‍. ഉദംസിംഗ് നഗര്‍ സ്വദേശിയും ജിം ഉടമയുമായ ഇഫ്തിഖര്‍ ഹുസൈന്‍ ആണ് അറസ്റ്റിലായത്. ബിജെപി മണ്ഡല്‍ ഉപാദ്ധ്യക്ഷന്‍ സോനു ശര്‍മ്മയുടെ പരാതിയിലാണ് നടപടി. സിതാര്‍ഗഞ്ച് പ്രദേശത്ത് ഇന്നലെയായിരുന്നു സംഭവം.

വീടുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയില്ലെങ്കില്‍ ജനങ്ങളുടെ ദേശീയത ചോദ്യം ചെയ്യപ്പെടുമെന്ന് ഉത്തരാഖണ്ഡ് ബിജെപി അദ്ധ്യക്ഷന്‍ മഹേന്ദ്ര ഭട്ടിന്‍റെ  പരാമര്‍ശത്തിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം നടന്നത്. പതാക ഉയര്‍ത്താത്ത വീടുകളുടെ പേരും വിലാസവും നല്‍കാനും ഭട്ട് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് ഹുസൈന്‍റെ  അയല്‍വാസിയായ സോനു ശര്‍മ്മയും പാര്‍ട്ടി പ്രവര്‍ത്തകരും പ്രദേശവാസികള്‍ക്ക് പതാക വിതരണം ചെയ്യുകയായിരുന്നു. ഈ സമയം ഇഫ്തിഖര്‍ ഹുസൈന്‍ തന്‍റെ  കൈയില്‍ നിന്ന് പതാകകളിലൊന്ന് തട്ടിയെടുത്ത് നിലത്തിട്ട് ചവിട്ടിയെന്നാണ് പരാതി. ദേശീയ പതാകയെ അപമാനിച്ചതിന് വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓപ്പറേഷൻ ആഗ്, ഓപ്പറേഷന്‍ ഡി ഹണ്ട് ; വയനാട്ടില്‍ ഗുണ്ടകൾക്കും മയക്കുമരുന്ന് കടത്തുകാർക്കുമെതിരെ നടപടി...

0
കല്‍പ്പറ്റ: ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും ലഹരിമാഫിയക്കുമെതിരെ പോലീസ് നടത്തിവരുന്ന സ്‌പെഷ്യല്‍ ഡ്രൈവില്‍ വാറണ്ട്...

സാമ്പത്തികപ്രതിസന്ധി ; ചെങ്ങന്നൂർ നഗരസഭയിൽ ശുചീകരണത്തിന് പണമില്ല

0
ചെങ്ങന്നൂർ : കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന ചെങ്ങന്നൂർ നഗരസഭയിൽ ശുചീകരണത്തിന് പണമില്ല....

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ വിവരശേഖരണം അന്തിമഘട്ടത്തിലേക്ക് ; രാജ്യത്ത് ആദ്യമെന്ന് സർക്കാർ

0
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പൂര്‍ണവിവരങ്ങള്‍ വിരല്‍ത്തുമ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന ഖ്യാതി...

ഏകദിന കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു

0
ചെങ്ങന്നൂർ : താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ ഹ്യൂമൻ റിസോഴ്‌സസ് സെന്‍റർ...