Wednesday, June 26, 2024 7:47 am

പാല്‍ വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ തെരുവുനായ ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പാല്‍ വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ തെരുവുനായ ആക്രമിച്ചു. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി സ്വദേശിനിയായ പന്ത്രണ്ടുവയസ്സുകാരി അഭിരാമിക്കാണ് നായയുടെ കടിയേറ്റത്. കണ്ണില്‍ ഉള്‍പ്പെടെ ശരീരത്തിന്റെ ഏഴ് ഭാഗത്ത് കടിയേറ്റിട്ടുണ്ട്. കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിലൂടെ നടന്ന് പോകവെ പിന്നിലൂടെ എത്തിയ നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു.

കാലുകളില്‍ കടിയേറ്റ് വീണ കുട്ടിയെ നായ നിര്‍ത്താതെ കടിച്ചു. ഓടികൂടിയ നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഭിരാമിയുടെ അമ്മ രജനിയും അയല്‍വാസിയും ചേര്‍ന്ന് കുട്ടിയെ റാന്നി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. എന്നാല്‍ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ കുട്ടിയെ പോലീസിന്റെ സഹായത്തോടെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കണ്ണിനേറ്റ പരുക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കൂടാതെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ കണ്ണിന്റെ വിദഗ്ധ ചികിത്സയ്‌ക്കായി കണ്ണാശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമാണെന്നും ഇവയെ പേടിച്ച്‌ വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാരും വ്യക്തമാക്കുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘എം ഷാജർ ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തി’ ; മനു തോമസ് സിപിഎം...

0
കണ്ണൂര്‍ : കണ്ണൂരിലെ മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് സിപിഎം...

മ​ല​പ്പു​റ​ത്ത് കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അപകടം ; യു​വാ​വ് മ​രി​ച്ചു

0
മ​ല​പ്പു​റം: ക​ല്ല​ത്താ​ണി​യി​ൽ കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ ര​ണ്ട്...

സഭാക്കേസ് : സർക്കാരിനു മേൽ സമ്മർദം ശക്തമാക്കി ഓർത്തഡോക്സ് സഭ

0
കോട്ടയം: സഭാക്കേസിൽ സർക്കാരിനു മേൽ സമ്മർദം ശക്തമാക്കി ഓർത്തഡോക്സ് സഭ ....

കെനിയൻ സംഘർഷം ; ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ കോൺസുലേറ്റ്

0
ഡൽഹി: കെനിയയിലെ നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് രാജ്യത്തെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ...