Thursday, May 2, 2024 5:11 pm

കാപ്പിക്കോ റിസോർട്ട് ഇന്ന് മുതല്‍ പൊളിച്ച് നീക്കും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: തീരദേശ പരിപാലന ചട്ടം ല൦ഘിച്ച ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് ഇന്ന് മുതല്‍ പൊളിച്ച് നീക്കും. ഇതിന് മുന്നോടിയായി റിസോർട്ട് കയ്യേറിയ 2.9 ഹെക്ടർ ഭൂമി ജില്ലഭരണകൂടം തിരിച്ച് പിടിച്ചിരുന്നു. പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനകം നീക്കം ചെയ്യാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്. ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജയാവും പൊളിക്കൽ നടപടികൾക്ക് നേതൃത്വം നൽകുക.

ആലപ്പുഴ നെടിയംത്തുരുത്തിൽ വേമ്പനാട്ടുകായലിന്‍റെ തീരത്തായിട്ടാണ് കാപ്പിക്കോ റിസോർട്ട് കെട്ടിപ്പൊക്കിയത്. എന്നാൽ പിന്നീട് തീരദേശപരിപാല ചട്ടലംഘനം ചൂണ്ടിക്കാട്ടി പാണാവള്ളിയിലെ മത്സ്യത്തൊഴിലാളികൾ നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ കെട്ടിടം പൊളിച്ചു കളയണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും സുപ്രീംകോടതി ഈ വിധി ശരിവെയ്ക്കുകയും ചെയ്തു.

2013-ൽ ഹൈക്കോടതിയും 2020 ജനുവരിയിൽ സുപ്രീംകോടതിയും കാപ്പിക്കോ റിസോർട്ട് പൊളിച്ച് നീക്കണമെന്ന് ഉത്തരവിട്ടെങ്കിലും കൊവിഡ് സാഹചര്യം കാരണം നടപടി ക്രമങ്ങൾ പിന്നെയും നീളുന്ന നിലയായി. ഒടുവിൽ കഴിഞ്ഞ മാസം ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റ കളക്ടർ വി.ആർ.കൃഷ്ണതേജ  വിഷയത്തിൽ ഇടപെട്ടു. ഉദ്യോഗസ്ഥരുമായി നേരിട്ട് റിസോർട്ടിലെത്തിയ കളക്ടർ കൈയ്യേറ്റ ഭൂമി തിരിച്ചു പിടിച്ചു.

കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള ചിലവ് അടക്കം ആക്ഷന്‍ പ്ലാന്‍ റിസോര്‍ട്ട് അധികൃതര്‍ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. ഈ പ്ലാന്‍ ജില്ലാ ഭരണകൂടവും പഞ്ചായത്തും പരിശോധിച്ച ശേഷമാണ് പൊളിക്കൽ നടപടികളിലേക്ക് കടക്കുന്നത്. മിനി മുത്തൂറ്റ് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലാണ് 2011 ൽ കാപ്പിക്കോ റിസോർട്ട് പണിതത്. റിസോർട്ടിന്‍റെ ഒരു ഭാഗം സ്വമേധയാ പൊളിച്ച് നീക്കാമെന്ന് റിസോർട്ട് അധികൃതർ അറിയിച്ചിട്ടുണ്ട്. വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കൾ കെട്ടിടത്തിൽ നിന്നും മാറ്റിയ ശേഷമാകും റിസോർട്ട് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പൊളിച്ച് മാറ്റുക റിസോർട്ട് നാളെ പൊളിക്കും. നാളെ  രാവിലെ പത്തിന് പൊളിക്കൽ നടപടികൾ ആരംഭിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുമ്പഴ മാസ്റ്റര്‍ പ്ലാന്‍ വിശദമായ ചര്‍ച്ച വേണം : അഡ്വ. എ. സുരേഷ് കുമാര്‍

0
പത്തനംതിട്ട: നഗരസഭ കുമ്പഴയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മാസ്റ്റര്‍ പ്ലാനില്‍ വിശദമായ ചര്‍ച്ച...

പ​ല​സ്തീ​ന്‍ അ​നു​കൂ​ല പ്ര​തി​ഷേ​ധം ; ന്യൂ​യോ​ര്‍​ക്കി​ല്‍ 400 പേ​ർ അ​റ​സ്റ്റി​ൽ

0
ന്യൂ​യോ​ര്‍​ക്ക്: പ​ല​സ്തീ​ന്‍ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ര്‍​ന്ന് ന്യൂ​യോ​ര്‍​ക്കി​ല്‍ 400 ഓ​ളം പേ​രെ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വലിയകലുങ്ക് കനാല്‍പാലത്തിന് കീഴില്‍ വീണ്ടും ചരക്കു ലോറി...

0
റാന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വലിയകലുങ്ക് കനാല്‍പാലത്തിന്...

തമിഴ്‌നാട്ടിൽ കനത്ത ചൂട് ; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
തമിഴ്‌നാട് : കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച്...