Saturday, May 18, 2024 1:42 pm

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വലിയകലുങ്ക് കനാല്‍പാലത്തിന് കീഴില്‍ വീണ്ടും ചരക്കു ലോറി കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വലിയകലുങ്ക് കനാല്‍പാലത്തിന് കീഴില്‍ വീണ്ടും ചരക്കു ലോറി കുടുങ്ങി. കഴിഞ്ഞ ദിവസം രാവിലെ പത്തനംതിട്ടയില്‍ നിന്നും റാന്നി ഭാഗത്തേക്കു വന്ന കൂറ്റന്‍ കണ്ടെയ്നര്‍ ലോറിയാണ് പാലത്തിന്‍റെ അടിയില്‍ അകപ്പെട്ടത്. ലോറി അടിയില്‍ പെട്ടതോടെ പാതയില്‍ ഗതാഗത കുരുക്കും ഉണ്ടായി. പിന്നീട് വളരെ ശ്രമപ്പെട്ടാണ് ലോറി പിന്നോട്ടെടുത്ത് മാറ്റിയത്. സംസ്ഥാന പാത ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചത് പഴയതില്‍ നിന്നും രണ്ടടിയോളം ഉയര്‍ത്തിയായിരുന്നു. ഇതോടെ ഉയരം കൂടിയ വാഹനങ്ങള്‍ കനാല്‍പാലത്തിന് അടിയില്‍പെടുന്നത് നിത്യസംഭവമായിരുന്നു. പരാതി ആയതോടെ സ്ഥലം പൊതുമരാമത്ത് മന്ത്രി സഥലം സന്ദര്‍ശിക്കുകയും മേല്‍പ്പാലം നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമെന്നും അന്ന് പറഞ്ഞിരുന്നു. എന്നാല്‍ അധിക തുക അനുവദിക്കാനാവില്ലെന്ന പൊതുമരാമത്ത് വകുപ്പിന്‍റെ നിലപാടില്‍ പാത പഴയപടി തുടരുകയായിരുന്നു. പാലത്തിന്‍റെ ഉയരം സൂചിപ്പിക്കുന്ന ബോര്‍ഡും സുരക്ഷയ്ക്കായി ഇരുമ്പ് പൈപ്പും ഒരു വശത്ത് സ്ഥാപിച്ചിട്ടുണ്ട്. മറുവശത്തും ഇതു സ്ഥാപിച്ചില്ലെങ്കില്‍ വീണ്ടും ലോറികള്‍ ഇടിച്ചു കയറാന്‍ കാരണമാവും. ഇതിന് വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബാലവേദി – മാമ്പഴക്കൂട്ടം 2024 സർവോദയാ വായനശാലാ ഹാളിൽ വെച്ച് നടക്കും

0
കോഴഞ്ചേരി : വരയന്നൂർ സർവോദയ വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അവധിക്കാല...

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത ; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന...

പോലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’ല്‍ 2 ദിവസത്തിനുള്ളില്‍ പിടിയിലായത് 2015 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാൻ പോലീസിന്‍റെ 'ഓപ്പറേഷൻ ആഗ് ഡി...

കലഞ്ഞൂർ – ഇളമണ്ണൂർ റോഡിൽ കുഴി ; ഭീതിയില്‍ ജനങ്ങള്‍

0
കലഞ്ഞൂർ : നിർമാണം അടുത്തസമയത്ത് പൂർത്തീകരിച്ച റോഡിൽ കൊടുംവളവിന് സമീപത്തായി രൂപപെട്ട...