Thursday, May 2, 2024 2:23 pm

ഒരു പശുവിന് ദിവസം 40 രൂപ വെച്ച് നൽകും : ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ വാഗ്ദാനം

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗോ പരിപാലനം സംബന്ധിച്ച്‌ വലിയ വാഗ്ദാനവുമായി അരവിന്ദ് കെജ്രിവാള്‍. ഞായറാഴ്ച രാജ്കോട്ടില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ഗുജറാത്തില്‍ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ ഓരോ പശുവിന്‍റെയും സംരക്ഷണത്തിനായി പ്രതിദിനം 40 രൂപ നല്‍കുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചത്.

‘ദില്ലിയില്‍ ഓരോ പശുവിന്റെയും പരിപാലനത്തിനായി ഞങ്ങള്‍ പ്രതിദിനം 40 രൂപ നല്‍കുന്നുണ്ട്. ദില്ലി സര്‍ക്കാര്‍ 20 രൂപയും നഗര്‍ നിഗം ​​20 രൂപയും നല്‍കുന്നു. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍, ഒരു പശുവിന്‍റെ പരിപാലനത്തിനായി ഞങ്ങള്‍ പ്രതിദിനം 40 രൂപ നല്‍കും. അലഞ്ഞുതിരിയുന്ന പശുക്കളെയും പാലുത്പാദനം നിര്‍ത്തിയ പശുക്കളെയും സംരക്ഷിക്കാന്‍ ഓരോ ജില്ലയിലും ഞങ്ങള്‍ സംരക്ഷണകേന്ദ്രങ്ങള്‍ നിര്‍മ്മിക്കും’, ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കെജ്രിവാള്‍ മറുപടി നല്‍കി.

സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി പരാമര്‍ശിച്ച കെജ്രിവാള്‍, ബിജെപിയെയും പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും പരിഹസിച്ചു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. ആംആദ്മി പാര്‍ട്ടിക്ക് ലഭിക്കുന്ന ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനുമുള്ള ഉത്തരവാദിത്തം ബിജെപി കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ടെന്ന് കെജ്രിവാള്‍ ആരോപിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘കോൺഗ്രസ് യുവരാജാവിനെ പ്രധാനമന്ത്രിയാക്കാൻ പാകിസ്താൻ ശ്രമിക്കുന്നു’ ; വീണ്ടും വിവാദ പരാമർശവുമായി മോദി

0
അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് റാലികളിൽ വിവാദ പരാമർശം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താൻ...

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ബഹ്‌റൈനിൽ മരിച്ചു

0
മനാമ: പ്രവാസി മലയാളി ഹൃദയാഘാതം മൂലം ബഹ്റൈനില്‍ മരിച്ചു. ബഹ്‌റൈനിലെ പ്രമുഖ...

ഹിന്ദു വിരുദ്ധയാക്കി ഓപ്ഇന്ത്യയില്‍ ലേഖനം ; മുംബൈ സ്കൂള്‍ പ്രിന്‍സിപ്പാളിനോട് രാജി ആവശ്യപ്പെട്ട് മാനേജ്‌മെൻ്റ്

0
മുംബൈ: ഹിന്ദുത്വ വെബ്‌സൈറ്റായ ഓപ്ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ പശ്ചാത്തലത്തില്‍ മുംബൈയിലെ ...

റ​ബ​ര്‍ വി​ല​യി​ൽ വീണ്ടും ഇ​ടി​വ് ; കർഷകർ ആശങ്കയിൽ

0
കോ​ട്ട​യം: ടാ​പ്പിം​ഗ് പു​നഃ​രാ​രം​ഭി​ച്ച് ഒ​രാ​ഴ്ച പി​ന്നി​ട്ട​പ്പോ​ഴേ​ക്കും റ​ബ​ര്‍ വി​ല ഇ​ടി​ഞ്ഞു​തു​ട​ങ്ങി. ആ​ര്‍​എ​സ്എ​സ്...