Friday, May 3, 2024 4:47 pm

അപകടമുണ്ടാക്കിയ ബസിന്റെ ഉടമ അരുൺ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ ബസിന്റെ ഉടമ അരുൺ അറസ്റ്റിൽ. പ്രേരണക്കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ട ബസ് മൂന്നു മാസത്തിനിടെ 19 തവണ വേഗ പരിധി ലംഘിച്ചുവെന്നാണ് പോലീസ് കണ്ടെത്തൽ. വേഗത കൂടിയെന്ന അലർട് കൃത്യമായി കിട്ടിയിട്ടും ഉടമ അരുൺ അവഗണിച്ചു. പ്രതി ജോജോ പത്രോസിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചതും കുറ്റമായി ചുമത്തി. അമിത വേഗത തടയാൻ അരുൺ കൃത്യമായി ഇടപ്പെട്ടിരുന്നെങ്കിൽ വൻ ദുരന്തം ഒഴിവാകുമായിരുന്നെന്നും അതിനാലാണ് പ്രേരണാകുറ്റം ചുമത്തിയതെന്നും പൊലീസ് വിശദീകരിച്ചു. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നതായും പാലക്കാട്‌ എസ് പി ആർ വിശ്വനാഥ്‌ അറിയിച്ചു.

ബസ് ഡ്രൈവർ ജോമോനെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 9 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ ബസ് ഓടിച്ച ഡ്രൈവർ ജോമോനെതിരെ നേരത്തെ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരുന്നത്. എന്നാൽ അപകടം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും പ്രൈവർ അമിത വേഗതയിൽ ബസ് ഓടിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. അതിനാലാണ് ഡ്രൈവർ ജോമോനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തത്.

അതിനിടെ, വടക്കഞ്ചേരി ബസ് അപകടം നടന്ന സ്ഥലത്ത് ആർടിഒ എൻഫോഴ്‌സ്മെന്റ് വിശദ പരിശോധന പൂർത്തിയാക്കി. വാഹനത്തിന്റെ വേഗം ഒപ്പിയെടുക്കുന്ന ക്യാമറ പോർഡ് മുതൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ച സ്ഥലം അടക്കം അടയാളപ്പെടുത്തിയായിരുന്നു പരിശോധന. ഉച്ചയ്ക്ക് 12.45 ഓടെ തുടങ്ങിയ നടപടികൾ 3:45 ഓടെ അവസാനിച്ചു. വൈകീട്ട് തന്നെ റിപ്പോർട്ട്‌ ഗതാഗത കമ്മീഷ്ണർക്ക് കൈമാറുമെന്ന് എം. കെ. ജയേഷ്കുമാർ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിഷുദിനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 21കാരൻ അക്ഷയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ

0
കോഴിക്കോട്: വിലങ്ങാട് വിഷുദിനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 21കാരൻ അക്ഷയുടെ മരണത്തിൽ...

ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു

0
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു. കൂനമ്മുച്ചി അരിയന്നൂരിൽ...

ഇസ്രായേൽ പ്രതിപക്ഷ നേതാവ് യു.എ.ഇ വിദേശകാര്യമന്ത്രിയുമായി കൂടികാഴ്ച നടത്തി

0
അബൂദബി: യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാനും...

കക്കി ഡാമിലെ ജലനിരപ്പ് താഴുന്നു

0
ചെങ്ങന്നൂർ : കൊടുംവേനൽ തുടരുന്നത് പമ്പ ഇറിഗേഷൻ പ്രോജക്ട് (പി.ഐ.പി.) വഴി...