Tuesday, April 30, 2024 10:15 am

വടക്കാഞ്ചേരി ബസ്‌ അപകടം : നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പൂനൈയിൽനിന്നുള്ളതെന്ന് മൊഴി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വടക്കാഞ്ചേരി അപകടത്തില്‍പ്പെട്ട  ഡ്രൈവര്‍ ജോമോന്‍ അപകടകരമായി ബസ് ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുനൈയില്‍ വെച്ചുള്ളതാണെന്ന് ജോമോന്‍ മൊഴി നല്‍കിയതായി പോലീസ് വ്യക്തമാക്കി. ബസില്‍ യാത്രക്കാരുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ജോമോന്‍ പോലീസിന് മൊഴി നല്‍കി.

ജോമോന്‍റെ മൊഴി പൂര്‍ണ്ണമായും പോലീസ് വിശ്വസത്തിലെടുത്തിട്ടില്ല. ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായ ചോദ്യം ചെയ്യലുണ്ടാകുമെന്ന് ആലത്തൂര്‍ ഡിവൈഎസ്പി അറിയിച്ചു. ജി.പി.എസ്. സംവിധാനം പരിശോധിച്ചതില്‍ നിന്ന് മണിക്കൂറില്‍ 97.7 കിലോമീറ്ററായിരുന്നു അപകടസമയത്ത് ടൂറിസ്റ്റ് ബസിന്‍റെ വേഗം.

അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ബസിന്‍റെ പിന്നിലിടിച്ചശേഷം 200 മീറ്റര്‍ മുന്നോട്ടുപോയി മറിയുകയായിരുന്നു. ഡ്രൈവര്‍ ജോമോന്‍ പത്രോസും (46) ബസ്സുടമ എസ്. അരുണും (30) റിമാന്‍ഡിലാണ്. ഡ്രൈവറുടെ പേരില്‍ മനഃപൂര്‍വമുള്ള നരഹത്യയ്ക്കും ബസ്സുടമയുടെ പേരില്‍ പ്രേരണക്കുറ്റത്തിനുമാണ് കേസെടുത്തിട്ടുള്ളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീതികുറഞ്ഞ് കൊടുമൺ തോട് ; ആശങ്കയില്‍ നെല്‍ക്കര്‍ഷകര്‍

0
കൊടുമൺ :  കൊടുമൺ വലിയതോടിന്‍റെ ആഴവും വീതിയും കൂട്ടിയില്ലെങ്കിൽ ഈ വർഷം...

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വിരലുകളിൽ വോട്ടർമഷി പടർന്നു ; വിദ്യാർഥിനിയ്ക്ക് ഗുരുതര പരിക്ക്

0
ഫറോക്ക്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടർ മഷിതട്ടി എൻ.എസ്.എസ്. വിദ്യാർഥിനിയുടെ വിരലുകൾക്ക് ഗുരുതരമായി...

‘തൊഴിലാളി ദിനമാണ്, ഹാജരാകാൻ കഴിയില്ല’ ; ഇഡി ഉദ്യോ​ഗസ്ഥരോട് പ്രകോപിതനായി എംഎം വർ​ഗീസ്

0
തൃശ്ശൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ ഹാജരാകാൻ നോട്ടീസ് നൽകിയ ഇഡി ഉദ്യോ​ഗസ്ഥരോട് പ്രകോപിതനായി...

ചൂട് താങ്ങാനാകുന്നില്ല ; സംസ്ഥാനത്ത് പാൽ ഉത്പാദനത്തില്‍ വന്‍ ഇടിവെന്ന് മിൽമ

0
കണ്ണൂർ : ചൂട് കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് പാൽ ഉത്പാദനത്തില്‍ വന്‍...