വടക്കാഞ്ചേരി ബസ്‌ അപകടം : നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പൂനൈയിൽനിന്നുള്ളതെന്ന് മൊഴി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വടക്കാഞ്ചേരി അപകടത്തില്‍പ്പെട്ട  ഡ്രൈവര്‍ ജോമോന്‍ അപകടകരമായി ബസ് ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുനൈയില്‍ വെച്ചുള്ളതാണെന്ന് ജോമോന്‍ മൊഴി നല്‍കിയതായി പോലീസ് വ്യക്തമാക്കി. ബസില്‍ യാത്രക്കാരുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ജോമോന്‍ പോലീസിന് മൊഴി നല്‍കി.

ജോമോന്‍റെ മൊഴി പൂര്‍ണ്ണമായും പോലീസ് വിശ്വസത്തിലെടുത്തിട്ടില്ല. ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായ ചോദ്യം ചെയ്യലുണ്ടാകുമെന്ന് ആലത്തൂര്‍ ഡിവൈഎസ്പി അറിയിച്ചു. ജി.പി.എസ്. സംവിധാനം പരിശോധിച്ചതില്‍ നിന്ന് മണിക്കൂറില്‍ 97.7 കിലോമീറ്ററായിരുന്നു അപകടസമയത്ത് ടൂറിസ്റ്റ് ബസിന്‍റെ വേഗം.

അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ബസിന്‍റെ പിന്നിലിടിച്ചശേഷം 200 മീറ്റര്‍ മുന്നോട്ടുപോയി മറിയുകയായിരുന്നു. ഡ്രൈവര്‍ ജോമോന്‍ പത്രോസും (46) ബസ്സുടമ എസ്. അരുണും (30) റിമാന്‍ഡിലാണ്. ഡ്രൈവറുടെ പേരില്‍ മനഃപൂര്‍വമുള്ള നരഹത്യയ്ക്കും ബസ്സുടമയുടെ പേരില്‍ പ്രേരണക്കുറ്റത്തിനുമാണ് കേസെടുത്തിട്ടുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭയമല്ല, പ്രതീക്ഷയാണ് നൽകേണ്ടത്; വിദ്യാർത്ഥി സമരത്തിൽ നിലപാട് വ്യക്തമാക്കി മഞ്ജു വാര്യർ

0
കൊച്ചി: ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് നടി മഞ്ജു...

വ്യാപാര സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്; ഡൽഹിയിലെ കൊണാട്ട് പ്ലേസ് വിഷയത്തിൽ സിജെപിയും എഎപിയും ആശങ്കയിൽ

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ മുഴുവന്‍ കടകളും...

​നീറ്റ് സമരത്തിൽ നിലപാട് വ്യക്തമാക്കി മുരളി മനോഹർ ജോഷി; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യം

0
ന്യൂഡൽഹി: വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ്...

രാജ്യത്തിന്റെ ഭാവി യുവജനങ്ങളുടെ കൈകളിൽ; വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

0
മുംബൈ: ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകവെ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ്...