Tuesday, May 28, 2024 7:46 pm

ത്രിപുര കൂട്ടബലാത്സംഗക്കേസിൽ ബി.ജെ.പി മന്ത്രിയുടെ മകനെതിരെയും ആരോപണം

For full experience, Download our mobile application:
Get it on Google Play

അഗർത്തല : ത്രിപുരയെ ഞെട്ടിപ്പിച്ച കൂട്ടബലാത്സംഗക്കേസിൽ ബി.ജെ.പി മന്ത്രിയുടെ മകനെതിരെയും ആരോപണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു സംഘം ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് ത്രിപുര തൊഴിൽ മന്ത്രിയും ബി.ജെ.പി നേതാവുമായ ഭാഗബൻ ചന്ദ്രദാസിന്‍റെ മകന്‍റെ പേരും ഉൾപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ മന്ത്രിപുത്രന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. എന്നാൽ ആരോപണം ബി.ജെ.പി തള്ളിക്കളഞ്ഞു.

ഒക്ടോബർ 19ന് കുമാർഘട്ടിലാണ് കേസിനാസ്പദമായ സംഭവം. കുമാർഘട്ടിലെ ഒരു മൂന്നുനില കെട്ടിടത്തിൽ 16കാരിയെ എത്തിച്ചാണ് മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചത്. സംഭവത്തിൽ ഒരു സ്ത്രീ അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവദിവസം സുഹൃത്തിനൊപ്പമാണ് പെൺകുട്ടി സ്ഥലത്ത് എത്തിയത്. ഇവിടെ ഒരു പാർട്ടി നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ കുട്ടിയെ അടുത്തുള്ള മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി മദ്യം നൽകി. തുടർന്നായിരുന്നു കൂട്ടബലാത്സംഗം നടന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ആശിഷ് സാഹയാണ് സംഭവത്തിൽ ചന്ദ്രദാസിന്‍റെ മകനും പങ്കുണ്ടെന്ന ആരോപണവുമായി രംഗത്തെത്തുന്നത്. കുറ്റകൃത്യം നടന്ന വീട് മന്ത്രിയുടെ മകൻ വാടകയ്‌ക്കെടുത്തതാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രി മണിക് സാഹയ്ക്കടക്കം വിവരമുണ്ട്. ഇതിനാൽ മിണ്ടാതിരിക്കുകയാണെന്നും മന്ത്രിയുടെ മകനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആശിഷ് സാഹ ആവശ്യപ്പെട്ടു.

ജോലി ഒഴിവ് – ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ – ശമ്പളം 35000 + ഇന്‍സെന്റീവ്
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യോഗ്യരായവരെ ഉടന്‍ ആവശ്യമുണ്ട്. പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. പ്രതിമാസം 35000 രൂപ ലഭിക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷ ക്ഷണിച്ചു കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2024...

ബീന പ്രഭ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

0
പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ബീന പ്രഭയെ തെരഞ്ഞെടുത്തു....

രണ്ടിടത്ത് റെഡ് അലര്‍ട്ട് ; പത്തനംതിട്ടയില്‍ ഓറഞ്ച് മുന്നറിയിപ്പ്

0
പത്തനംതിട്ട : കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്...

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

0
മലയോര മേഖലയിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക്...