Wednesday, May 1, 2024 3:10 am

ഗുണങ്ങളുടെ കലവറ – സ്ട്രോബറി

For full experience, Download our mobile application:
Get it on Google Play

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് സ്ട്രോബെറി. പുറമെയുളള ഭംഗി പോലെ തന്നെ അകവും നല്ല സ്വാദിഷ്ടമാണ്. സ്ട്രോബെറിയിൽ 90 ശതമാനം വരെ ജലാംശമുണ്ട്. നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. സ്ട്രോബെറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് ഇവ രോഗപ്രതിരോധശേഷിക്കും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും പൊട്ടാസ്യവും മറ്റു ധാതുക്കളും സ്ട്രോബെറിയില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ചർമ്മത്തെ മൃദുലവും സുന്ദരവുമാക്കാനും മുഖക്കുരു തടയാനും ചര്‍മ്മത്തിലെ ചുളിവ് മാറാനും ചര്‍മ്മം തിളങ്ങാനും സ്ട്രോബെറി സഹായിക്കും. ഇതിനായി സ്ട്രോബെറി എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് നോക്കാം.

ഒന്ന്. ഏതാനും സ്​​ട്രോബെറി എടുത്ത്, അതിന്‍റെ​ നീര്​ പിഴിഞ്ഞെടുക്കുക. ഇനി ഒന്നര ടേബിൾ സ്​പൂൺ തൈരും ഒരു ടേബിൾ സ്​പൂൺ തേനും ചേർത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മുതൽ 20 മിനിറ്റ്​ വരെ തേച്ചുപിടിപ്പിക്കുക. പിന്നീട്​ ഇളം ചൂട്​ വെള്ളത്തിൽ കഴുകി കളയാം. മുഖക്കുരു മാറാനും കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ പാക്ക് സഹായിക്കും.

രണ്ട്. കൂടുതൽ നേരം സൂര്യപ്രകാശം ഏൽക്കുന്നത് ചർമ്മത്തിന്​ മങ്ങൽ ഏൽക്കാനും കേടുപാടുകൾ സംഭവിക്കാനും വഴിവയ്ക്കും. ഇത്തരത്തിലുള്ള കരുവാളിപ്പ് മാറാന്‍ രണ്ട്​ ടേബിൾ സ്​പൂൺ സ്​ട്രോബെറിയുടെ നീരും ഒരു ടേബിൾ സ്​പൂൺ ചെറുനാരങ്ങാ നീരും ചേർത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം ഇളം ചൂട്​ വെള്ളത്തിൽ കഴുകി കളയാം.

മൂന്ന്. എണ്ണമയം അകറ്റാനും ചര്‍മ്മം തിളങ്ങാനും സ്​ട്രോബെറി- തേന്‍ ഐസ് ക്യൂബ് സഹായിക്കും. ഇതിനായി ഐസ് ക്യൂബ് ട്രേയിൽ വെള്ളം നിറച്ചതിന് ശേഷം കുറച്ച് സ്ട്രോബെറി ചെറുതായി അരിഞ്ഞ് ഓരോ ക്യൂബിലും ഇടാം. ഇതിലേക്ക് ഓരോ തുള്ളി തേനും ഒഴിക്കുക. ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചെടുക്കാം. ഈ ഐസ് ക്യൂബ് ആവശ്യാനുസരണം എടുത്ത് മുഖത്ത് മസാജ് ചെയ്യാം.

നാല്. ഏതാനും സ്​​ട്രോബെറിയുടെ സത്ത് ഒരു ടേബിൾ സ്​പൂൺ കടലമാവിനൊപ്പം നന്നായി മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. എണ്ണ മയം ഇല്ലാതാക്കാനും ചര്‍മ്മം തിളങ്ങാനും നിറം വെയ്ക്കാനും ഈ പാക്ക് സഹായിച്ചേക്കാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കടുത്ത വേനലിലും ജോലി ചെയ്യുന്ന ജീവനക്കാരെ ശത്രുവായി കാണരുതെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: കടുത്ത വേനലിലും ഏറെ പ്രതിസന്ധികൾക്കിടയിലും ജോലി ചെയ്യുന്ന കെഎസ്ഇബി ജീവനക്കാരെ...

ഉന്നതര്‍ക്ക് വഴങ്ങാൻ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ച കേസിൽ വനിത പ്രൊഫസര്‍ക്ക് 10 വര്‍ഷം തടവ്

0
ചെന്നൈ: തമിഴ്നാട്ടില്‍ വനിത പ്രൊഫസര്‍ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ച്...

അയവാസിയായ യുവാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച് ആക്രമണം ; പ്രതിക്ക് 10 വർഷം...

0
മണകുന്നം :അയവാസിയായ യുവാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഇടത് കണ്ണിൻ്റെ...

ദിവസം 100 ലിറ്റർ വരെ വെള്ളം, തൈലേറിയാസിസ്, ബബീസിയോസിസ് രോഗസാധ്യത ; വേനലിൽ പശുക്കൾ...

0
തിരുവനന്തപുരം: വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ക്ഷീര കര്‍ഷകര്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്...