Thursday, April 18, 2024 3:59 pm

ഗുണങ്ങളുടെ കലവറ – സ്ട്രോബറി

For full experience, Download our mobile application:
Get it on Google Play

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് സ്ട്രോബെറി. പുറമെയുളള ഭംഗി പോലെ തന്നെ അകവും നല്ല സ്വാദിഷ്ടമാണ്. സ്ട്രോബെറിയിൽ 90 ശതമാനം വരെ ജലാംശമുണ്ട്. നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. സ്ട്രോബെറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് ഇവ രോഗപ്രതിരോധശേഷിക്കും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

Lok Sabha Elections 2024 - Kerala

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും പൊട്ടാസ്യവും മറ്റു ധാതുക്കളും സ്ട്രോബെറിയില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ചർമ്മത്തെ മൃദുലവും സുന്ദരവുമാക്കാനും മുഖക്കുരു തടയാനും ചര്‍മ്മത്തിലെ ചുളിവ് മാറാനും ചര്‍മ്മം തിളങ്ങാനും സ്ട്രോബെറി സഹായിക്കും. ഇതിനായി സ്ട്രോബെറി എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് നോക്കാം.

ഒന്ന്. ഏതാനും സ്​​ട്രോബെറി എടുത്ത്, അതിന്‍റെ​ നീര്​ പിഴിഞ്ഞെടുക്കുക. ഇനി ഒന്നര ടേബിൾ സ്​പൂൺ തൈരും ഒരു ടേബിൾ സ്​പൂൺ തേനും ചേർത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മുതൽ 20 മിനിറ്റ്​ വരെ തേച്ചുപിടിപ്പിക്കുക. പിന്നീട്​ ഇളം ചൂട്​ വെള്ളത്തിൽ കഴുകി കളയാം. മുഖക്കുരു മാറാനും കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ പാക്ക് സഹായിക്കും.

രണ്ട്. കൂടുതൽ നേരം സൂര്യപ്രകാശം ഏൽക്കുന്നത് ചർമ്മത്തിന്​ മങ്ങൽ ഏൽക്കാനും കേടുപാടുകൾ സംഭവിക്കാനും വഴിവയ്ക്കും. ഇത്തരത്തിലുള്ള കരുവാളിപ്പ് മാറാന്‍ രണ്ട്​ ടേബിൾ സ്​പൂൺ സ്​ട്രോബെറിയുടെ നീരും ഒരു ടേബിൾ സ്​പൂൺ ചെറുനാരങ്ങാ നീരും ചേർത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം ഇളം ചൂട്​ വെള്ളത്തിൽ കഴുകി കളയാം.

മൂന്ന്. എണ്ണമയം അകറ്റാനും ചര്‍മ്മം തിളങ്ങാനും സ്​ട്രോബെറി- തേന്‍ ഐസ് ക്യൂബ് സഹായിക്കും. ഇതിനായി ഐസ് ക്യൂബ് ട്രേയിൽ വെള്ളം നിറച്ചതിന് ശേഷം കുറച്ച് സ്ട്രോബെറി ചെറുതായി അരിഞ്ഞ് ഓരോ ക്യൂബിലും ഇടാം. ഇതിലേക്ക് ഓരോ തുള്ളി തേനും ഒഴിക്കുക. ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചെടുക്കാം. ഈ ഐസ് ക്യൂബ് ആവശ്യാനുസരണം എടുത്ത് മുഖത്ത് മസാജ് ചെയ്യാം.

നാല്. ഏതാനും സ്​​ട്രോബെറിയുടെ സത്ത് ഒരു ടേബിൾ സ്​പൂൺ കടലമാവിനൊപ്പം നന്നായി മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. എണ്ണ മയം ഇല്ലാതാക്കാനും ചര്‍മ്മം തിളങ്ങാനും നിറം വെയ്ക്കാനും ഈ പാക്ക് സഹായിച്ചേക്കാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോട്ടയത്ത് രാഹുൽ നിഷ്പക്ഷനാവണം ; പ്രൊഫ. ലോപ്പസ് മാത്യു

0
കോട്ടയം : പാർലമെന്‍റില്‍ കഴിഞ്ഞ അഞ്ചു വർഷവും രാഹുല്‍ ഗാന്ധിക്കും മുന്നണിക്കും...

ഏപ്രില്‍ 19 ലോക കരള്‍ ദിനം : കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍...

0
തിരുവനന്തപുരം: കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ്...

ചെങ്ങന്നൂർ താലൂക്കിൽ കുടിവെള്ള ക്ഷാമം രൂക്ഷം

0
ചെങ്ങന്നൂർ : ഏപ്രിൽ പകുതി പിന്നിട്ടിട്ടും ചെങ്ങന്നൂർ താലൂക്കിൽ കുടിവെള്ളക്ഷാമത്തിന് അയവില്ല....

ഇസ്രായേലുമായി കരാര്‍ : പ്രതിഷേധിച്ച 28 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍

0
ന്യൂയോര്‍ക്ക്: ഇസ്രായേലുമായുള്ള കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗൂഗിളിന്റെ ന്യൂയോര്‍ക്കിലെയും കാലിഫോര്‍ണിയയിലെയും ഓഫീസുകളില്‍ 10...