സഹോദരന്‍ ഓടിച്ച ബൈക്ക് കാറിലിടിച്ചു ; സഹോദരിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

വളാഞ്ചേരി : സഹോദരന്‍ ഓടിച്ച ബൈക്ക് കാറിലിടിച്ചതിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ സഹോദരിക്ക് ദാരുണാന്ത്യം. കാവുംപുറം ഉണ്ണിയേങ്ങല്‍ യൂസഫിന്റേയും സൈനബയുടേയും മകള്‍ ജുമൈല (24)യാണ് മരിച്ചത്. സഹോദരന്‍ ജാബിറിനൊപ്പം ജുമൈല കോട്ടയ്ക്കലിലുള്ള സ്വകാര്യ സ്ഥാപനത്തിലേക്ക് ജോലി ആവശ്യാര്‍ഥം പോകുന്നതിനിടെയായിരുന്നു അപകടം. ദേശീയപാതയില്‍ വട്ടപ്പാറയില്‍ പഴയ സര്‍ക്കിള്‍ ഓഫീസിനടുത്താണ് അപകടം ഉണ്ടായത്.

ജാബിര്‍ ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് മുന്നിലുണ്ടായിരുന്ന കാറില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് പിറകില്‍നിന്ന് ജുമൈല റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പോലീസുംചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നിസാരപരിക്കുകളോടെ ജാബിര്‍ വളാഞ്ചേരിയില്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. വളാഞ്ചേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം  തൊഴുവാനൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...