Saturday, May 25, 2024 11:29 am

സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ യുവാവ്‌ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പരവൂര്‍: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ യുവാവ്‌ മുങ്ങി മരിച്ചു.തിരുവനന്തപുരം പാങ്ങോട് ഭരതന്നൂര്‍ പുളിക്കരക്കുന്ന് വിഷ്ണു ഭവനില്‍ സരളയുടെ മകന്‍ വിഷ്ണു(27)ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ വിഷ്ണുവിന്റെ വിവാഹം 3 മാസം മുന്‍പ് ആയിരുന്നു കഴിഞ്ഞത്. ഇന്നലെ വൈകിട്ട് 6.15 ന് കാപ്പില്‍ ബീച്ചിലായിരുന്നു സംഭവം. സുഹൃത്തിന്റെ വിവാഹത്തിന്റെ ഭാഗമായി ഇന്നലെ വധുവിന്റെ വീടായ വര്‍ക്കല പുല്ലാന്നിക്കോട് എന്ന സ്ഥലത്ത് മറ്റു 4 സുഹൃത്തുക്കളോടൊപ്പം പോയിരുന്നു.പിന്നീട് സംഘം കാപ്പില്‍ കടപ്പുറത്ത് എത്തുകയും കടലില്‍ കുളിക്കാനിറങ്ങുമ്പോള്‍ തിരയില്‍പ്പെട്ടു വിഷ്ണുവിനെ കാണാതാകുകയുമായിരുന്നു.

കൂടെയുണ്ടായിരുന്നവര്‍ നല്‍കിയ വിവരമനുസരിച്ച്‌ നാട്ടുകാരും പരവൂര്‍ അഗ്നിരക്ഷാസേനയും ഉടന്‍ തിരച്ചില്‍ തുടങ്ങിയെങ്കിലും ഇരുട്ട് വീണതോടെ പ്രതിസന്ധിയായി. മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ കാണാതായ സ്ഥലത്തിന് അല്‍പം അകലെ നിന്നു വിഷ്ണുവിനെ കണ്ടെത്തി. ഉടന്‍ പോലീസ് നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വൃന്ദയാണ് ഭാര്യ.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീട്ടിൽനിന്ന് സ്വർണവും പണവും ഫോണും മോഷണം പോയി ; അന്വേഷണത്തിൽ കുടുങ്ങിയത് മകളും ഭർത്താവും

0
തിരൂരങ്ങാടി: വീട്ടിൽ നടന്ന മോഷണക്കേസിൽ മകളും ഭർത്താവും അറസ്റ്റിൽ. തെന്നല മുച്ചിത്തറ...

സബർമതി സെൻട്രൽ ജയിലിനുള്ളിൽ തടവുകാരൻ സഹതടവുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു കൊന്നു

0
സബർമതി: ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിനുള്ളിൽ തടവുകാരൻ സഹതടവുകാരനെ അടിച്ചു കൊന്നു....

പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ച വ്യവസായസ്ഥാപനം അടപ്പിച്ചു

0
അബുദാബി: പാരിസ്ഥിതിക നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് അബുദാബി സിറ്റിയിലെ അൽ മഫ്‌റഖ്...

പെരിയാറിലെ മത്സ്യക്കുരുതി : 7. 5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത് പോയെന്ന് കർഷകന്‍റെ...

0
എറണാകുളം: പെരിയാറിലെ മത്സ്യ കുരുതിസംബന്ധിച്ച കർഷകന്‍റെ പരാതിയിൽ പോലീസ് കേസെടുത്തു.സ്റ്റാൻലി...