വിഴിഞ്ഞo സംഭവം സർക്കാരിന്റെ തിരക്കഥയെന്ന് ലത്തീൻ അതിരൂപത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞo സംഭവം സർക്കാരിന്റെ തിരക്കഥയെന്ന് ലത്തീൻ അതിരൂപത. വിഴിഞ്ഞത്ത് ഞായറാഴ്ച ഉണ്ടായതടക്കമുള്ളത് കലാപനീക്കമെന്ന് സിപിഎം. സമരസമിതിയാണ് സംഘര്‍ഷം വരുത്തിവച്ചത്. സമരക്കാരുടെ ആറില്‍ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. എന്നാല്‍ വിഴിഞ്ഞം സംഘര്‍ഷം സര്‍ക്കാരിന്റെ തിരക്കഥയെന്ന് ലത്തീന്‍ അതിരൂപത ആരോപിച്ചു.

സംഘര്‍ഷത്തിന് പിന്നില്‍ ബാഹ്യശക്തികളെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ യൂജിന്‍ എച്ച്‌. പെരേര പറഞ്ഞു. തുറമുഖ വിരുദ്ധസമരം പൊളിക്കുകയായിരുന്നു ലക്ഷ്യം.വൈദികരെ പോലീസ് ആക്രമിച്ചു. തുടര്‍ച്ചയായ പ്രകോപനത്തിന് ഒടുവിലാണ് പ്രതിരോധിച്ചത്. സമരം നിര്‍വീര്യമാക്കാനുള്ള നീക്കത്തിന് പിന്നില്‍ സര്‍ക്കാരും അദാനിയും ഒറ്റക്കെട്ടാണെന്നും യൂജിന്‍ പെരേര പറഞ്ഞു. സംഘര്‍ഷത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം വേണം. അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. സിപിഎം ജില്ലാ സെക്രട്ടറി-ബിജെപി പ്രസിഡന്റ് കൂട്ടുകെട്ട് ദുരൂഹമെന്നും യൂജിന്‍ പെരേര ആരോപിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

150 ഏക്കറിലധികം സർക്കാർ ഭൂമി കയ്യേറിയെന്ന പരാതി; ശ്രീ ശ്രീ രവിശങ്കറിന്റെ സ്ഥാപനത്തിനെതിരെ എസ്‌ഐടി...

0
ബെംഗളൂരു: ശ്രീ ശ്രീ രവിശങ്കറിൻറെ ആർട്ട് ഓഫ് ലിവിംഗ് ഭൂമി കയ്യേറിയെന്ന...

നിപ ഭീതി ഒഴിഞ്ഞു ; കോഴിക്കോട് രാമനാട്ടുകരയിൽ ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ചതായി ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: നിപ ഭീതി പൂർണമായും ഒഴിഞ്ഞതിന്‍റെ സമ്പൂർണ്ണ ആശ്വാസത്തിൽ സംസ്ഥാനം. കോഴിക്കോട്...

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി: സംസ്ഥാന നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ട്: CPIM കേന്ദ്ര കമ്മിറ്റി

0
ന്യൂഡൽഹി: കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വവും ഏറ്റെടുക്കണമെന്ന്...

പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ...

0
പാലക്കാട്: പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി...