Sunday, April 28, 2024 5:50 am

ആളുകള്‍ നോക്കിനില്‍ക്കെ യുവതിയുടെ വസ്ത്രത്തില്‍ പിടിച്ചുവലിച്ച് കാറില്‍ കയറ്റി യുവാവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ മംഗോള്‍പുരിയില്‍ ആളുകള്‍ നോക്കിനില്‍ക്കെ യുവതിയുടെ വസ്ത്രത്തില്‍ പിടിച്ചുവലിച്ച് ഒരു യുവാവ് കാറില്‍ കയറ്റുന്ന വീഡിയോ പുറത്ത്. തിരക്കേറിയ റോഡില്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ് യുവാവിന്റെ അക്രമം. യുവതിയെ നടുറോഡില്‍ വച്ച് വലിച്ചിഴച്ച് കാറിലേക്കു തള്ളിയിടുകയായിരുന്നു. എതിര്‍ഭാഗത്തെ ഡോര്‍ തുറന്ന് മറ്റൊരു യുവാവ് ഇതെല്ലാം കാണുന്നുണ്ടായിരുന്നെങ്കിലും തടയാന്‍ ശ്രമിച്ചില്ല. യുവതി കാറില്‍ കയറിയതോടെ ഇരു ഡോറുകളും അടച്ചു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാര്‍ ഡ്രൈവര്‍ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വ്യക്തിയാണെന്നു കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി പോലീസ് ഡ്രൈവറെ കണ്ടെത്തി. ശനിയാഴ്ച രാത്രി 11:30ന് ഗുരുഗ്രാമിലെ ഇഫ്കോ ചൗക്കിന് സമീപമാണ് ഈ കാര്‍ അവസാനമായി കണ്ടതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. ഡല്‍ഹി പോലീസ് മൂന്ന് യാത്രക്കാര്‍ എവിടെയാണ് ഇറങ്ങിയതെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണ്. രോഹിണി മുതല്‍ വികാസ്പുരി വരെ യൂബര്‍ ആപ്പ് വഴിയാണ് വാഹനം ബുക്ക് ചെയ്തത്. വഴിമധ്യേ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അത് ദേഹോപദ്രവത്തില്‍ കലാശിച്ചെന്നും പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊച്ചിയിൽ വീണ്ടും വൻ ലഹരി വേട്ട ; ആറ് കോടിയുടെ കൊക്കയ്നുമായി കെനിയൻ പൗരൻ...

0
കൊച്ചി: കൊച്ചിയിൽ വൻ ലഹരി വേട്ട. നെടുമ്പാശ്ശേരി വിമാനതാവളത്തിൽ 6 കോടിയുടെ...

ഞാൻ ഭാഗ്യവാനാണ്…; ഗൂഗിളിൽ രണ്ടുപതിറ്റാണ്ട് തികച്ച് ആൽഫബെറ്റ് സി.ഇ.ഒ സുന്ദർ പിച്ചൈ

0
ലണ്ടൻ: ഗൂഗിളിൽ രണ്ടുപതിറ്റാണ്ട് തികച്ച് ആൽഫബെറ്റ് സി.ഇ.ഒ.യും ഇന്ത്യൻ വംശജനുമായ സുന്ദർ...

പുനലൂർ-ചെങ്കോട്ട പുതിയ റെയിൽ പാത ; പരിശോധനകൾ നടത്തി ഉദ്യോഗസ്ഥർ

0
പുനലൂർ: വൈദ്യുതീകരണ ജോലികൾ പുരോഗമിച്ച് വരുന്ന പുനലൂർ-ചെങ്കോട്ട റെയിൽവേ പാതയിൽ ദക്ഷിണ...

അറസ്റ്റിനെ എതിർത്തുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും

0
ഡൽഹി: മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. അറസ്റ്റിനെ ചോദ്യംചെയ്തുള്ള ഡൽഹി മുഖ്യമന്ത്രി...