Sunday, April 28, 2024 9:32 am

ആറ് വയസുള്ള മകനെ നഗ്നനാക്കി നായയുടെ കൂട്ടില്‍ അടച്ചു , അനിയത്തിമാരെ ഡയപ്പര്‍ മാത്രം ധരിപ്പിച്ച് മഴയത്ത് കിടത്തി ; കൊടും ക്രൂരത കാണിച്ച ദമ്പതികള്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഫിലാഡെല്‍ഫിയ: ആറ് വയസ് പ്രായമുള്ള മകനെയും നാലും അഞ്ചും വയസ് പ്രായമുള്ള പെണ്‍കുട്ടികളോടും കൊടും ക്രൂരത കാണിച്ച മാതാപിതാക്കള്‍ പിടിയിൽ. സംഭവത്തിൽ 30കാരിയായ മിഷെല്‍ ക്യാംബെലും 31കാരനായ പോള്‍ വെബ്ബറുമാണ് പിടിയിലായത്. ആറു വയസുകാരനെ നഗ്നനാക്കി നായയുടെ കൂട്ടില്‍ അടക്കുകയും അനിയത്തിമാരെ മഴയിൽ നിർത്തുകയുമായിരുന്നു. ഫിലാഡെല്‍ഫിയയിലെ വീട്ടിലാണ് കുട്ടികൾക്ക് മാതാപിതാക്കളില്‍ നിന്ന് വളരെ മോശം അനുഭവമുണ്ടായത്.ഒരു ബ്ലാങ്കറ്റ് മാത്രമായിരുന്നു ആറ് വയസുകാരന് നായയുടെ കൂട്ടില്‍ ഇട്ട് നല്‍കിയിരുന്നത്. പെണ്‍കുട്ടികളെ ഡയപ്പര്‍ മാത്രം ധരിപ്പിച്ച് മഴയത്ത് കിടത്തിയായിരുന്നു രക്ഷിതാക്കളുടെ മറ്റൊരു ക്രൂരത. ഇത് കണ്ട അയല്‍വാസിയാണ് കുട്ടികളെ മഴയത്ത് കിടത്തിയിരിക്കുന്ന വിവരം പോലീസിനെ അറിയിച്ചത്.

തുടർന്ന് പോലീസാണ് മകനെ നായയുടെ കൂട്ടില്‍ അടച്ചത് കാണുന്നത്. കൂട് അടച്ചെന്ന് ഉറപ്പുവരുത്താന്‍ സിപ്പ് ടൈ ഉപയോഗിച്ച് അടയ്‌ക്കാനും ദമ്പതികള്‍ ശ്രദ്ധിച്ചിരുന്നു.അതേസമയം വീട്ടിലുണ്ടായിരുന്ന നാല്‍പതുകാരിയെയും 80 വയസ് പ്രായമുള്ള വൃദ്ധയേയും പോലീസ് സംരക്ഷണം നൽകി. മഴയത്ത് ഡയപ്പര്‍ മാത്രമിട്ട് തണുത്ത് മരവിക്കുന്ന നിലയിലായിരുന്നു കുട്ടികളുണ്ടായിരുന്നത്. ഇതോടൊപ്പം തന്നെ വീട്ടില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന മറ്റൊരു യുവാവിനെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് ദമ്പതികളുടെ ബന്ധുവാണെന്നാണ് കരുതപ്പെടുന്നത്. എന്നാൽ കുട്ടികള്‍ പരിക്കേറ്റ നിലയില്‍ അല്ല. വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികള്‍ സ്കൂളിലായിരുന്നുവെന്നും പൊലീസ് വിശദമാക്കി. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് നിലവില്‍ കുട്ടികളുള്ളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവല്ല വെൺപാലയിൽ അക്രമം അഴിച്ചുവിട്ട് സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം

0
തിരുവല്ല :  വെൺപാലയിൽ അക്രമം അഴിച്ചുവിട്ട് സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. കുറ്റൂർ പഞ്ചായത്ത്‌...

ഓതറ ശാഖയിൽ ഓപ്പൺ സ്റ്റേജ് സമർപ്പിച്ചു

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം 350 ഓതറ ശാഖയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച...

സൗജ​ന്യ നേ​ത്ര​പരി​ശോധ​നാ ക്യാമ്പ് സംഘടിപ്പിക്കും

0
കു​മ്പ​ഴ വ​ടക്ക് : എസ്.എൻ.ഡി.പി യോഗം കു​മ്പ​ഴ വ​ട​ക്ക് 607-ാം ന​മ്പർ...

ലൈസന്‍സ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കാന്‍ ഒരുങ്ങി എം.വി.ഡി ; ദിവസവും 20 പുതിയ അപേക്ഷകരെ...

0
സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകൾ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മേയ് ഒന്നുമുതല്‍...