മൊബൈൽ ഫോൺ നൽകാത്തതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മൊബൈൽ ഫോൺ നൽകാത്തതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. കാട്ടാക്കട പിആർ വില്യം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും കുറ്റിച്ചൽ അരികിൽ അഭിലാഷ് ഭവനിൽ അഭിലാഷിന്റെ മകനുമായ വൈകാഷ് (15) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി വീട്ടിലെ മുറിയിൽ ഷാൾ കഴുത്തിൽ കുരുക്കി തൂങ്ങി നിൽക്കുന്ന നിലയിലാണ് വൈകാഷിനെ കണ്ടെത്തിയത്. ഉടൻ തന്നെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെ വൈകാഷ് പഠിക്കുന്ന സ്കൂളിലും ട്യൂഷൻ സെന്ററിലും മാതാപിതാക്കൾ എത്തിയപ്പോൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് അധ്യാപകർ അറിയിച്ചിരുന്നു.  തുടർന്ന് വൈകുന്നേരം വീട്ടിലെത്തിയ വിദ്യാർത്ഥി മൊബൈൽ ഫോൺ ആവശ്യപ്പെട്ടെങ്കിലും മാതാവ് നൽകിയില്ല. ഇതിൽ മനംനൊന്ത വൈകാഷ് രാത്രി 9.30ഓടെ മുറിയിൽ കയറി വാതിൽ അടച്ച് ഇരുന്നതായി ബന്ധുക്കൾ പറയുന്നു. രാത്രി 10.45ഓടെ മാതാപിതാക്കൾ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടത്. സംഭവത്തിൽ നെയ്യാർഡാം പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...

3 വർഷത്തിനിടെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് കോടികൾ ; കണക്കുകൾ പുറത്തുവിട്ട് സിജെപി

0
ഡൽഹി : കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ...