സിനിമയിൽ പ്രദർശിപ്പിച്ചത് കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ ; നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: യഥാർഥ ഉടമയുടെ അനുമതിയില്ലാതെ ഫോൺ നമ്പർ സിനിമയിൽ പ്രദർശിപ്പിച്ച സംഭവത്തിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം നൽകി. ‘ഓഫിസർ ഓൺ ഡ്യൂട്ടി’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് നടപടി. വ്യക്തിവിവര ദുരുപയോഗവുമായി ബന്ധപ്പെട്ട കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യാനാണ് സിറ്റി പോലീസിനോട് എറണാകുളം സിജെഎം കോടതി നിർദേശിച്ചത്. ചിത്രത്തിന്റെ നിർമ്മാതാവ് മാർട്ടിൻ പ്രക്കാട്ടിനും സഹ നിർമ്മാതാക്കൾക്കുമെതിരെയാണ് നടപടി സ്വീകരിക്കേണ്ടതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. സിനിമ പ്രദർശിപ്പിച്ച ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സും വാട്ട്സ്ആപ്പും മെറ്റയും കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ചിത്രത്തിലെ ഒരു രംഗത്തിൽ യഥാർഥ ഫോൺ നമ്പർ പ്രദർശിപ്പിച്ചതിനെ തുടർന്ന് നമ്പറിന്റെ ഉടമയായ കണ്ണൂർ സ്വദേശിക്ക് നിരന്തരമായി കോളുകളും ഭീഷണി സന്ദേശങ്ങളും ലഭിച്ചിരുന്നതായി പരാതിയിൽ പറയുന്നു.

ഇതോടെ സ്വകാര്യ ജീവിതവും തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രതികൂലമായി ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. സിനിമയിൽ ഉപയോഗിച്ച ഫോൺ നമ്പറിന് പകരം ഡമ്മി നമ്പറോ സാങ്കൽപ്പിക നമ്പറോ ഉപയോഗിക്കാമായിരുന്നുവെന്നും തന്റെ അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചത് നിയമലംഘനമാണെന്നും പരാതിക്കാരൻ കോടതിയെ അറിയിച്ചു. ഇത്തരത്തിലുള്ള നടപടികൾ ഐടി നിയമത്തിന്റെ പരിധിയിൽ കുറ്റകരമാണെന്നും അദ്ദേഹം വാദിച്ചു. സിനിമയുടെ അണിയറ പ്രവർത്തകരുടെ അശ്രദ്ധ മൂലമാണ് തനിക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ടവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി പോലീസിന് നിർദേശം നൽകിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...