തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ.അണ്ണാമലൈ പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ.അണ്ണാമലൈ പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക്. ഉടന്‍ രാജിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെത്തിയ അണ്ണാമലൈ പാര്‍ട്ടി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടു. അണ്ണാമലൈയെ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമവും തുടരുകയാണ്. ബിജെപിയുമായി നല്ല നിലയില്‍ വേര്‍പിരിയാനാണ് താല്‍പര്യമെന്നും ഇനി സ്വന്തം വഴിക്ക് മുന്നോട്ടു പോകാനാണ് പദ്ധതിയെന്നും നിതിന്‍ നബിന്‍, പാര്‍ട്ടി സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് എന്നിവരെ കണ്ട് അണ്ണാമലൈ അറിയിച്ചിട്ടുണ്ട്. ബിജെപിയില്‍ തനിക്ക് ഇനി അവസരങ്ങളോ മികച്ച ഭാവിയോ ഇല്ലെന്ന നിലപാടിലാണ് അദ്ദേഹം.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസം തികയുന്ന വേളയിലാണ് അണ്ണാമലൈയുടെ നീക്കം. ആകെയുള്ള 234 സീറ്റുകളില്‍ വെറും ഒരു സീറ്റ് മാത്രമാണ് ഇത്തവണ ബിജെപിക്ക് സംസ്ഥാനത്ത് നേടാനായത്. സ്വന്തം പാര്‍ട്ടി രൂപീകരിച്ച് മുന്നോട്ട് പോകാനാണ് അണ്ണാമലൈ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ നാലിനാണ് അണ്ണാമലൈയുടെ ജന്മദിനം. ഇതിന് മുന്നോടിയായി ”ഞങ്ങളുടെ നേതാവേ, വരൂ ഞങ്ങളെ നയിക്കൂ” എന്ന മുദ്രാവാക്യങ്ങളടങ്ങിയ പോസ്റ്ററുകള്‍ ചെന്നൈ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതും അഭ്യൂഹങ്ങള്‍ വര്‍ധിപ്പിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രണ്ട് മാസത്തേക്ക് 600 നോൺ എസി ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി ; കരാറുകൾ ...

0
തിരുവനന്തപുരം : കെഎസ്ആർടിസി 2 മാസത്തേക്ക് 600 നോൺ എസി ബസുകൾ...

നാട്ടിലേക്ക് മടങ്ങാനിരിക്കെ ഷെയ്ഖ് ഹസീനയ്ക്ക് തിരിച്ചടി ; ബംഗ്ലാദേശ് പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദീൻ രാജിവെച്ചു

0
ധാക്ക: പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുത്തയാളും ബംഗ്ലാദേശ് പ്രസിഡന്റുമായ...

സിജെപി പ്രക്ഷോഭത്തിന് പിന്തുണ ; ഭരണഘടന കൈയിലേന്തി ആസാദി യാത്രയുമായി റാപ്പർ വേടൻ

0
കൊച്ചി : ഡൽഹിയിലെ സിജെപി പ്രക്ഷോഭത്തിന് പിന്തുണയുമായി കൊച്ചിയിൽ ആസാദി യാത്ര...

ശബരിമല തന്ത്രി നിയമനം ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക യോഗം ഇന്ന്...

0
ശബരിമല തന്ത്രി നിയമനത്തിൽ തീരുമാനം ഇന്ന്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക...