ആലപ്പുഴ: അമ്പലപ്പുഴയിൽ രണ്ടാനച്ഛന്റെ ക്രൂരമർദ്ദനമേറ്റ 12 വയസ്സുകാരനെ അമ്മയും മർദ്ദിച്ചു. മെഡിക്കൽ കോളേജിലെ ഡോക്ടർമാരോടാണ് കുട്ടി ഇക്കാര്യം പറഞ്ഞത്. കുട്ടിയുടെ ശരീരമാസകലം മുറിവുകൾ ഉണ്ടെന്നും മാസങ്ങളായി മതിയായ ഭക്ഷണം ലഭിച്ചിട്ടില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. താടിയിലും തലക്കുമേറ്റ മുറിവുകൾ ആയുധം ഉപയോഗിച്ചുള്ളവയാണ്.
തീരെ അവശ നിലയിലായ കുട്ടിയെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ നിന്നും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടുത്തെ ഡോക്ടർമാരോടാണ് കുട്ടി അമ്മയും തന്നെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്ന് പറഞ്ഞത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഈ കുട്ടിക്ക് ആവശ്യത്തിന് ഭക്ഷണം ലഭിച്ചിട്ട് മാസങ്ങളായിട്ടുണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത്.
ശരീരമാസകലം മുറിവുകളുണ്ട്. അവയിൽ ചിലത് കാലപ്പഴക്കമുള്ളവയുമാണ്. മുറിവുകൾ പലതും ചികിത്സ ലഭിക്കാതെ പഴുത്ത അവസ്ഥയിലുമാണ്. ഇന്നലെ വൈകിട്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടിയെ രണ്ടാനച്ഛൻ മർദ്ദിക്കുന്നത് കണ്ട് അയൽക്കാരാണ് ആദ്യം വീട്ടിലെത്തിയത്. ഇവർ പിന്നീട് പോലീസിൽ വിവരമറിയിച്ചു. തുടർന്ന് കുട്ടിയെയും കൊണ്ട് അച്ഛൻ ജില്ലാ ആശുപത്രിയിലെത്തുന്നു. കുട്ടി വീണ് തലക്ക് പരിക്കേറ്റും എന്നാണ് രണ്ടാനച്ഛൻ പറഞ്ഞത്.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.































