യുവതിയെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി ; സുഹൃത്ത് ഒളിവില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: യുവതിയുടെ അഴുകിയ മൃതദേഹം ഫ്‌ലാറ്റില്‍ കണ്ടെത്തി. പ്രദേശത്ത് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഞായറാഴ്ച രാത്രി വസായിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മുംതാസ് കാസി(20) എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വസായി നവഘഡിലെ ശ്രീ ആശിര്‍വാദ് അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. ഫ്‌ലാറ്റില്‍ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് മോമിന്‍ ഗാസി ഒളിവിലാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൂട്ടിക്കിടക്കുകയായിരുന്നു ഈ അപ്പാര്‍ട്ട്മെന്റ്. മണിക്പൂര്‍ പോലീസെത്തി ഫ്‌ലാറ്റിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ കിടപ്പുമുറിയില്‍ മുംതാസ് കാസിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴുത്തില്‍ സാരി കുരുക്കിയ നിലയിലായിരുന്നു മൃതദേഹം. സാരിയുടെ ഒരു ഭാഗം സീലിങ് ഫാനില്‍ കെട്ടിയിരുന്നുവെന്നും മണിക്പൂര്‍ പോലീസ് പറഞ്ഞു. സുഹൃത്ത് മോമിന്‍ ഗാസിക്കായി തിരിച്ചില്‍ തുടരുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെന്മാറ ഇരട്ടക്കൊല കേസിൽ ചെന്തമാരയുടെ വിധി ഇന്ന്

0
പാലക്കാട്: കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ വിധി...

ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടില്ല ; നിലപാട് വ്യക്തമാക്കി സൗദിയും ഇറാഖും

0
റിയാദ്: ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടില്ലെന്ന നിലപാട് വീണ്ടും ശക്തമായി ആവർത്തിച്ച്...

ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് ; നെതന്യാഹുവിന് നിർണായകം

0
ജെറുസലേം : ഇറാനുമായും ലെബനൻ, ഗാസ എന്നിവിടങ്ങളിലെ സംഘർഷത്തിനിടയിലും ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്....

പാരിപ്പള്ളിയിൽ വൃദ്ധയായ വീട്ടമ്മയുടെ വീടിന്‍റെ മതിൽ തകർത്തെന്ന പരാതിയിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം

0
കൊല്ലം: കൊല്ലം പാരിപ്പള്ളിയിൽ വൃദ്ധയായ വീട്ടമ്മയുടെ വീടിന്‍റെ മതിൽ തകർത്തെന്ന പരാതിയിൽ...