പതിനേഴുകാരിയെ കാമുകനും സുഹൃത്തും പീഡിപ്പിച്ചു ; തണ്ണിത്തോട് സ്വദേശിയായ യുവാക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിക്കുകയും മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി സുഹൃത്തിന് കാഴ്ച്ചവെക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. തണ്ണിത്തോട് സ്വദേശികളായ അശ്വതി ഭവനത്തില്‍ അനന്തു(26), വലിയ തറയില്‍ അഭിജിത്ത് (28) എന്നിവരാണ് കോന്നി പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് അഭിജിത്ത് പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സുഹൃത്തായ അനന്തുവിന് അയച്ചു നല്‍കിയതോടെയാണ്‌ സംഭവത്തില്‍ അനന്തുവും പങ്കാളിയായത്.

അഭിജിത്ത് അയച്ചുനല്‍കിയ വീഡിയോ പെണ്‍കുട്ടിക്ക് വാട്സ് ആപ്പില്‍ അനന്തു അയച്ചുകൊടുത്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പൂങ്കാവിലെ വാടക വീട്ടില്‍ എത്തിച്ച് അനന്തുവും പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങളും ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഭീഷണി തുടര്‍ന്നതോടെ പെണ്‍കുട്ടി വിവരം പുറത്ത് അറിയിക്കുകയും പോലീസ് ഇടപെടുകയും ആയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത കോന്നി പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അനന്തുവിനെ കോട്ടയത്തെ വാടക വീട്ടില്‍ നിന്നും അഭിജിത്തിനെ എറണാകുളത്തുനിന്നും പിടികൂടി. കോന്നി സി.ഐ രാജഗോപാല്‍, എസ്.ഐ ശ്യാം, ഉദ്യോഗസ്ഥരായ സൈഫുദീന്‍, അഭിലാഷ്, അമല്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...