കോഴിക്കോട് വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു ; 19-കാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വിവാഹവാഗ്ദാനം നൽകി യുവതിയെ വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത സംഭവത്തിൽ 19-കാരൻ അറസ്റ്റിലായി. ചൂലൂർ സ്വദേശി വടക്കേതൊടികയിൽ വീട്ടിൽ അഭിനവിനെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്.

ഹാർഡ്‌വെയർ എൻജിനിയറിങ് വിദ്യാർത്ഥിയായ പ്രതി, പൊക്കുന്ന് സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി സരോവരം പാർക്കിന് അടുത്തുള്ള അപ്പാർട്ടുമെന്റിലും പെരിങ്ങളത്തുള്ള സുഹൃത്തിന്റെ വീട്ടിലും വെച്ച് പീഡിപ്പിച്ചതായാണ് പരാതി. യുവതി ഗർഭിണിയായ വിവരം വീട്ടുകാർ അറിയിച്ചപ്പോൾ പ്രതിയും കുടുംബവും വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറി. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ചൂലൂരിൽ വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുന്ദമംഗലം സബ്ബ് ഇൻസ്പെക്ടർ ബാലു കെ. അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...