വാട്സ്ആപ്പ് യൂസർനെയിം ഫീച്ചർ ; മെറ്റയ്ക്ക് മൂന്ന് ദിവസത്തെ സമയം കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽ​ഹി: വാട്സ്ആപ്പ് യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളിൽ മറുപടി നൽകാൻ മെറ്റയ്ക്ക് കേന്ദ്ര സർക്കാർ മൂന്ന് ദിവസത്തെ സമയം കൂടി അനുവദിച്ചു. ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഈ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കില്ലെന്ന് മെറ്റയും വ്യക്തമാക്കിയിട്ടുണ്ട്. ഫോൺ നമ്പർ കൈമാറാതെ തന്നെ ആളുകളുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്നതാണ് വാട്സ്ആപ്പിന്റെ ഈ പുതിയ യൂസർനെയിം ഫീച്ചർ. എന്നാൽ ഈ ഫീച്ചർ തട്ടിപ്പുകൾ, ഫിഷിങ്, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, വ്യാജരേഖ ചമയ്ക്കൽ എന്നിവയ്ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ വാട്സ്ആപ്പിന് നോട്ടീസ് അയച്ചിരുന്നു. സർക്കാർ തൃപ്തരാകുന്നത് വരെ ഫീച്ചർ നിർത്തിവെക്കാനായിരുന്നു നിർദേശം.

ഫോൺ നമ്പർ സുരക്ഷിതമാക്കാൻ ഈ സംവിധാനം സഹായിക്കുമെങ്കിലും പ്രമുഖ വ്യക്തികളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് പണം തട്ടാൻ വഴിവെക്കുമെന്നാണ് സൈബർ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാൽ ഈ തട്ടിപ്പുകളെ നേരിടാൻ ശക്തമായ സംവിധാനം ഉണ്ടെന്നാണ് മെറ്റയുടെ വാദം. പ്രമുഖ വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവരുടെ പേരുകൾ മറ്റാർക്കും ലഭിക്കാത്ത രീതിയിൽ മാറ്റിവെക്കുമെന്നും മെറ്റ അറിയിച്ചു. വാട്സ്ആപ്പിന് പുറമെ ഇത്തരത്തിൽ യൂസർനെയിം ഫീച്ചറുള്ള ടെലിഗ്രാം, സിഗ്നൽ എന്നീ ആപ്പുകൾക്കും കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്. വ്യാജ അക്കൗണ്ടുകളും തട്ടിപ്പുകളും തടയാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാനും സർക്കാർ ഈ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...